ADVERTISEMENT

മണ്ഡലകാലത്തു ശബരിമലയിലെത്തുന്ന കുട്ടികളുടെ  സുരക്ഷ ഉറപ്പാക്കാനായി  രാജ്യത്തെ മുന്‍നിര ടെലകോം  സേവനദാതാവായ വി (Vi-Vodafone Idea)കേരളാ പൊലീസുമായി സഹകരിക്കുന്നു. തിരക്കിനിടയില്‍ കുട്ടികളെ കാണാതാകുന്നതുപോലെയുള്ള സംഭവങ്ങളുണ്ടാവുമ്പോൾ അവരെ  ഉറ്റവരുടെ അടുത്തെത്തിക്കാന്‍ കേരളാ പൊലീസിനു വലിയ  ശ്രമം നടത്തേണ്ടി  വരാറുണ്ട്. ഈ വെല്ലുവിളികള്‍ മനസ്സിലാക്കി തീര്‍ഥാടകരെ സുരക്ഷിതരാക്കാന്‍  വേണ്ടി ക്യുആര്‍  കോഡ് സാങ്കേതികവിദ്യയുടെ  പിന്‍ബലത്തോടെയുള്ള  ബാന്‍ഡാണ്  വി തയ്യാറാക്കിയിരിക്കുന്നത്. 

തീര്‍ഥാടകര്‍ക്ക്  ഏറ്റവും അടുത്തുള്ള  വി സ്റ്റോറോ  പമ്പയിലെ വി സ്റ്റാളോ സന്ദര്‍ശിച്ച് രക്ഷിതാവിന്‍റേയോ കുടുംബാംഗങ്ങളുടേയോ  മൊബൈല്‍ നമ്പര്‍  നല്‍കി  ക്യൂആര്‍ കോഡ്  സംവിധാനമുള്ള ബാന്‍ഡിനായി രജിസ്റ്റര്‍  ചെയ്യാം. കുട്ടികളുടെ  കയ്യില്‍ ഈ  ബാന്‍ഡ്  കെട്ടി ഈ  സേവനം പ്രയോജനപ്പെടുത്താം. കൂട്ടം  തെറ്റിപോയ കുട്ടികളെ  കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരളാ  പൊലീസ് ചെക്  പോസ്റ്റില്‍ എത്തിക്കുക. 

അവിടെ ഡ്യൂട്ടിയിലുള്ള  ഓഫിസര്‍മാര്‍  ക്യുആര്‍ കോഡ്  സ്കാന്‍ ചെയ്യ്  രജിസ്ട്രേഡ് മൊബൈല്‍  നമ്പറില്‍ വിളിക്കുകയും  ചെയ്യും. അങ്ങനെ  അറിയിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പൊലീസ്  ചെക് പോസ്റ്റില്‍  തങ്ങളുടെ കുട്ടികളെ  കൈപ്പറ്റാവുന്നതാണ്.  പത്തനംതിട്ട ജില്ലാ  പൊലീസ് മേധാവി  അജിത്ത് വി, വോഡഫോണ്‍  ഐഡിയ ലിമിറ്റഡിന്‍റെ കേരള  സര്‍ക്കിള്‍  ഓപ്പറേഷന്‍സ്  ഹെഡും വൈസ് പ്രസിഡന്‍റുമായ  ബിനു ജോസിന്‍റെ സാന്നിധ്യത്തില്‍   എസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ വെച്ച്  വി ക്യൂആര്‍  കോഡ് ബാന്‍ഡുകള്‍ ഒദ്യോഗികമായി  പുറത്തിറക്കി.   

ക്യുആര്‍ കോഡ്  ബാന്‍ഡ്  കൂട്ടം തെറ്റിപോകുന്ന  തീര്‍ഥാടകരായ  കുട്ടികളെ എളുപ്പത്തില്‍  കണ്ടെത്തുന്നതിനും ഒടുവില്‍ കുട്ടികളെ  അവരുടെ രക്ഷിതാക്കള്‍ക്ക് കൈമാറാന്‍  കേരള  പൊലീസ്  സേനയെ വളരെയധികം  സഹായിക്കുമെന്നും പത്തനംതിട്ട ജില്ലാ  പൊലീസ് മേധാവി  അജിത്ത് വി ഐപിഎസ് പറഞ്ഞു.  തീര്‍ത്ഥാടന കാലം  ഈ ക്യുആര്‍  കോഡ് ബാന്‍ഡുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com