സമ്മാനവുമായി സാന്താക്ലോസ് എവിടെ എത്തിയെന്നറിയാൻ വെബ്‌സൈറ്റ്; ഒരു ഫോണ്‍ കോളിലെ ഉത്തരം
Mail This Article
സമ്മാനവുമായി എത്തും എന്നു കരുതപ്പെടുന്ന ക്രിസ്മസ് അപ്പൂപ്പന്റെ നീക്കങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കായി ഒരു വെബ്‌സൈറ്റ്: noradsanta.org.നൊറാഡ്, നോര്‍ത് അമേരിക്കന്‍ ഏറോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡ് ആണ് ഇതിനു പിന്നില്‍. സാന്താക്ലോസിന്റെ യാത്ര തത്സമയം അറിയിക്കുക എന്നതാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യമെന്നു പറയുന്നു. ഈ പാരമ്പര്യം ഏറെക്കാലം മുൻപ് 1955ല്‍ ആരംഭിച്ചതാണ്.
അമേരിക്കയിലെ കൊളറാഡോയില്‍ നിന്ന് ഒരു പെണ്‍കുട്ടി സാന്താക്ലോസിന്റേത് എന്നു കരുതി ലഭിച്ച ഒരു നമ്പറില്‍ ഫോണ്‍ ചെയ്തു. കോള്‍ എത്തിയത് കോണ്ടിനെന്റല്‍ എയര്‍ ഡിഫന്‍സ് കമാന്‍ഡ് ഓപറേഷന്‍സ് സെൻററിലാണ്. എയര്‍ ഫോഴ്‌സ് കേണല്‍ ഹാരി ഷോപ് (Shoup) ആണ് ഫോണ്‍ എടുത്തത്. കുട്ടിയുടെ തെറ്റു മനസിലാക്കിയ കേണല്‍ ഹാരി, താന്‍ തന്നെയാണ് 'സാന്താ' എന്നു പറയുകയായിരുന്നു. തുടര്‍ന്നു ഇതേ നമ്പറിലേക്ക് വിളിക്കുന്ന കുട്ടികള്‍ക്ക് ഉത്തരം നല്‍കാനായി അദ്ദേഹം ഒരു ഡ്യൂട്ടി ഓഫിസര്‍ക്കു ചുമതലയും നല്‍കി.
പിന്നീടുള്ള എല്ലാ വര്‍ഷവും ഈ പാരമ്പര്യം തുടരുകയായിരുന്നു. പുതിയ കാലത്ത് 'സാന്താ' എവിടെയെത്തി എന്നറിയാനാഗ്രഹിക്കുന്ന ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ഒരു ഇന്റര്‍നെറ്റിലേക്ക് എത്തി. വെബ്‌സൈറ്റ് വഴിയോ, കമാന്‍ഡ് സെന്ററിന്റെ ഫോണ്‍ നമ്പറില്‍ (1-877-HI-NORAD (1-877-446-6723) വിളിച്ചോ സാന്റായുടെ നീക്കം അറിയാം. ക്രിസ്മസ് സമയത്തു മാത്രമാണ് ഇത് പ്രവര്‍ത്തിക്കുക. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ ഈ സേവനം ആസ്വദിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.