ADVERTISEMENT

യുഎഇ, യുഎസ്, വാർഷിക പാക്കേജുകളും സൗജന്യ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തി റിലയൻസ് ജിയോ മൂന്ന് പുതിയ രാജ്യാന്തര റോമിങ്ങ് പ്ലാനുകൾ അവതരിപ്പിച്ചു.  യുഎഇ റോമിങ്ങ് പ്ലാനുകൾക്ക് 21 ദിവസത്തെ വാലിഡിറ്റി 2,998 രൂപയ്ക്കും, 14 ദിവസത്തെ വാലിഡിറ്റി 1,598 രൂപയ്ക്കും, ഏഴ് ദിവസം വാലിഡിറ്റി 898 രൂപ നിരക്കിലുമാണ് ലഭ്യമാക്കുന്നത്.  

ജിയോയുടെ 2,998 രൂപ പ്ലാൻ 250 മിനിറ്റ് വീതം ഇൻകമിങ്ങ്, ഔട്ട്‌ഗോയിങ്ങ് വോയ്‌സ് കോളുകൾ, 7 ജിബി ഡാറ്റ എന്നിവ നൽകുന്നു. 1,598 രൂപ പ്ലാനിൽ 150 മിനിറ്റ് വീതം ഇൻകമിങ്ങ്, ഔട്ട്‌ഗോയിങ്ങ് വോയ്‌സ് കോളുകൾ, 3 ജിബി ഡാറ്റ എന്നിവ ലഭിക്കും. 898 രൂപ പ്ലാനിൽ 100 മിനിറ്റ് ഇൻകമിങ്ങ്, ഔട്ട്‌ഗോയിങ്ങ് വോയ്‌സ് കോളുകൾ, 1 ജിബി ഡാറ്റ എന്നിവയുണ്ട്. എല്ലാ പ്ലാനുകളും 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു.

യുഎസ്എ റോമിങ്ങ് പ്ലാനുകളിൽ 3,455 രൂപയ്ക്ക്  30 ദിവസം വാലിഡിറ്റി, 2,555 രൂപയ്ക്ക് 21 ദിവസം വാലിഡിറ്റി , 1,555 രൂപയ്ക്ക് 10 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കും. 3,455 രൂപ പ്ലാനിൽ 25 ജിബി ഡാറ്റയും 250 വോയ്‌സ് മിനിറ്റും, 2,555 രൂപ പ്ലാനിൽ 15 ജിബി ഡാറ്റയും 250 വോയ്‌സ് മിനിറ്റും, 1,555 രൂപ പ്ലാനിൽ 7 ജിബി ഡാറ്റയും 150 വോയ്‌സ് മിനിറ്റും ലഭിക്കും. എല്ലാ പ്ലാനുകളിലും 100 എസ്എംഎസുകളും ഉണ്ട്.

ജിയോയുടെ 2,799 രൂപയുടെ വാർഷിക റോമിംഗ് പ്ലാൻ 365 ദിവസം വാലിഡിറ്റിയും 2 ജിബി അതിവേഗ ഡാറ്റയും  100 എസ്എംഎസുകളും, 100 വോയ്‌സ് മിനിറ്റും (ഇൻകമിങ്ങ്,ഔട്ട്‌ഗോയിങ്ങ്) നൽകുന്നു. 51 രാജ്യങ്ങളിൽ ഇത് ഉപയോഗിക്കാം.  ഇൻ-ഫ്ലൈറ്റ് പ്ലാനുകളിൽ  195 രൂപയ്ക്ക് 250എംബി, 295 രൂപയ്ക്ക് 500എംബി, 595 രൂപയ്ക്ക് 1ജിബി ഡാറ്റ എന്നിങ്ങനെയാണ് നിരക്ക്. ഈ മൂന്ന് പ്ലാനുകളും 100 വോയ്‌സ് മിനിറ്റുകൾ, 100 എസ്എംഎസ്, ഒരു ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്നു. 22 എയർലൈനുകളിൽ ഉപയോഗിക്കാം. 

സൗജന്യ ഇൻ-ഫ്ലൈറ്റ് ആനുകൂല്യങ്ങളുള്ള ജിയോയുടെ വോയ്‌സ്, ഡാറ്റ പാക്കുകൾ 2,499 രൂപയ്ക്ക്  പ്രതിദിനം 250 എംബി ഡാറ്റ, 3,999 രൂപയ്ക്ക് 4 ജിബി ഡാറ്റ, 4,999 രൂപയ്ക്ക്  5 ജിബി ഡാറ്റ, 5,999 രൂപയ്ക്ക് 6 ജിബി ഡാറ്റ എന്നിവ നൽകുന്നു.ജിയോയുടെ 2,499 രൂപയുടെ പ്ലാൻ 100 മിനിറ്റ് ഔട്ട്‌ഗോയിങ്ങ്+സൗജന്യ ഇൻകമിങ്ങ്, പ്രതിദിനം 100 എസ്എംഎസ്, 35 രാജ്യങ്ങളിൽ 10 ദിവസത്തെ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു.

3,999 രൂപയുടെ പ്ലാനിൽ 250 മിനിറ്റ് ഔട്ട്‌ഗോയിങ്ങ്+സൗജന്യ ഇൻകമിങ്, 4ജിബി ഡാറ്റ, 100 എസ്എംഎസ്, 51 രാജ്യങ്ങളിൽ 30 ദിവസത്തെ വാലിഡിറ്റി എന്നിവയുണ്ട്. 4,999 രൂപയുടെ പ്ലാനിൽ 1500 മിനിറ്റ് ഔട്ട്‌ഗോയിംഗ്+സൗജന്യ ഇൻകമിംഗ്, 5ജിബി ഡാറ്റ, 1500 എസ്എംഎസ്, 35 രാജ്യങ്ങളിൽ 30 ദിവസത്തെ വാലിഡിറ്റി എന്നിവയുണ്ട്. 5,999 രൂപയുടെ പ്ലാനിൽ 400 മിനിറ്റ്  ഔട്ട്‌ഗോയിങ്ങ് (ലോക്കൽ+ഇന്ത്യ+റോ+വൈഫൈ) സൗജന്യ ഇൻകമിംഗ്, 6ജിബി ഡാറ്റ, 500 എസ്എംഎസ്, 51 രാജ്യങ്ങളിൽ 30 ദിവസത്തെ വാലിഡിറ്റി എന്നിവയും ലഭിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com