ADVERTISEMENT

സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ സംസാരം കൂടുതൽ രസകരമാക്കാൻ ഫോട്ടോകളിൽനിന്നും സ്റ്റിക്കറുകൾ നിർമിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഫീച്ചർ ഐഓഎസിൽ വാട്സാപ്പ് അവതരിപ്പിച്ചു. മുൻപ് ഗാലറിയിൽനിന്നും അല്ലെങ്കിൽ തേർഡ് പാർട്ടി ആപ്ളിക്കേഷനുകളിൽനിന്നും സൃഷ്ടിച്ചു അപ്​ലോഡ് ചെയ്യേണ്ടിയിരുന്നു. ഒരിക്കൽ നിർമിച്ചാൽ വീണ്ടും അയയ്ക്കുന്നതിനായി സ്റ്റിക്കറുകൾ സ്വയം സ്റ്റിക്കർ ട്രേയിൽ സംരക്ഷിക്കപ്പെടും.

ഐഓഎസ് 17 അടിസ്ഥാനമാക്കിയുള്ള ഐഫോണുകളിലായിരിക്കും ഈ സംവിധാനം ഉണ്ടായിരിക്കുക. പഴയ ഐഓഎസ് പതിപ്പുകളുള്ള ഉപകരണങ്ങൾക്ക് നിലവിലുള്ള സ്റ്റിക്കറുകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ മാത്രമേ ലഭിക്കൂ, എന്നാൽ പുതിയവ സൃഷ്‌ടിക്കാനാവില്ലെന്ന് വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചു. ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി ഈ ഫീച്ചറിന്റെ ലഭ്യത വാട്ട്‌സ്ആപ്പ് സ്ഥിരീകരിച്ചിട്ടില്ല.

സ്റ്റിക്കറുകൾ എങ്ങനെ സൃഷ്ടിക്കാം

∙വാട്സാപ് ഐഓഎസ് ഉപകരണത്തിൽ  തുറന്ന്  സംഭാഷണം തുടങ്ങുക

∙സ്റ്റിക്കർ ട്രേ തുറക്കാൻ ടെക്സ്റ്റ് ബോക്സിന്റെ വലതുവശത്തുള്ള സ്റ്റിക്കർ ഐക്കണിൽ ടാപ്പുചെയ്യുക

∙'സ്റ്റിക്കർ സൃഷ്‌ടിക്കുക' ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ഗാലറിയിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക

∙നിങ്ങളുടെ സ്റ്റിക്കർ ഇഷ്‌ടാനുസൃതമാക്കുക

∙സ്റ്റിക്കർ പങ്കിടാൻ അയയ്ക്കുക എന്നതിൽ ടാപ്പ് ചെയ്യുക

English Summary:

WhatsApp for iOS gets option to create, edit stickers within app

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com