ADVERTISEMENT

പല സ്ഥാപനങ്ങളും തൊഴിലിടങ്ങളിലെ ഫോൺ ഉപയോഗം നിയന്ത്രിക്കാറുണ്ട്, ജോലി പ്രകടനത്തെ ഫോൺ ഉപയോഗം ബാധിക്കുമെന്ന മുൻ ധാരണയാണ് അതിനു കാരണം. എന്നാൽ ലോകം കൂടുതൽ ടെക് അധിഷ്ഠിതമാകുന്ന ഈ കാലഘട്ടത്തിൽ ജോലിസ്ഥലത്തെ മിതമായ ഫോൺ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്നും ജോലിയും വ്യക്തി ജീവിതവുമായുള്ള സന്തുലിതാവസ്ഥ മെച്ചപ്പെ‌ടുത്തുമെന്നുമാണ് ഒരു ഗവേഷണം പറയുന്നത്.

ഗാൽവേ, മെൽബൺ സർവകലാശാലകളുടെ സംയുക്ത പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഒരു രാജ്യാന്തര ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂറോപ്യൻ ശാഖയിലാണ് ഗവേഷണവും പ്രായോഗിക പരീക്ഷണങ്ങളും നടത്തിയത്. ഗാൽവേ സർവകലാശാലയിലെ പ്രഫസർ ഇയോൺ വീലൻ(Eoin Whelan)ആയിരുന്നു പഠനത്തിനു നേതൃത്വം നൽകിയത്.

dundanim/Istock
dundanim/Istock

അപകടകരമായ രാസവസ്തുക്കളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ ജീവനക്കാരുടെ ശ്രദ്ധ തിരിക്കുമെന്നതുപോലെയുള്ള, ആരോഗ്യ-സുരക്ഷാ കാരണങ്ങളാൽ 1990-കളിൽ സ്വകാര്യ  ഫോണുകളുടെ  ഉപയോഗം നിരോധിച്ചിരുന്നു. ഫാർമ കമ്പനിക്കുള്ളിലെ അടഞ്ഞ സാഹചര്യത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ പുറംലോകത്തുനിന്നു വിച്ഛേദിക്കപ്പെട്ടതുപോലെയായിരുന്നു അതുവരെ.ഉന്നത ഉദ്യോഗസ്ഥർക്കുമാത്രമെ കമ്പനിക്കുള്ളിലേക്കു ഫോൺ കൊണ്ടുവരാനുള്ള അനുവാദം നൽകിയിരുന്നുള്ളൂ. അതിനാൽത്തന്നെ നിരോധനത്തിൽ ജീവനക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ജോലി സമയത്തു ഫോൺ അനുവദിക്കാത്ത നയത്തിൽ നിന്നു മിതമായി അനുവദിക്കുന്ന നയത്തിലേക്കു കമ്പനി ഗവേഷണ സമയത്തു മാറാൻ തീരുമാനിച്ചു.  ഫോൺ നിരോധനം നീക്കിയപ്പോൾ ജോലിക്കാരുടെ മാനസികാവസ്ഥയിലും പ്രകടനത്തിലും സുപ്രധാനമായ ചില മാറ്റങ്ങൾ കണ്ടെത്തി.

Representative Image credit: Rembolle/Istock
Representative Image credit: Rembolle/Istock

∙നിരോധനം നീക്കിയപ്പോൾ ശ്രദ്ധ നഷ്ടപ്പെടുമെന്ന ഭയം ഉണ്ടായിരുന്നിട്ടും ജോലിയിലെ പ്രകടനം കുറഞ്ഞില്ല.

∙പങ്കാളിയോടു സംസാരിക്കുകയും കുടുംബത്തിലെ കാര്യങ്ങളിൽ ഫോണിലൂടെ സഹായിക്കാനും കഴിഞ്ഞതിനാൽ സമ്മർദ്ദം വളരെ കുറവുള്ളതായും കണ്ടെത്തി.

∙ ഏറ്റവും പ്രധാനം ജോലി കഴിയുമ്പോൾ ശാരീരികമായും ഒപ്പം മാനസികമായും തളരുന്നത് ഒഴിവാക്കാനായെന്നതാണ്.

ഈ കണ്ടെത്തലുകൾ നിർണായകം ആണെന്നും സാങ്കേതികവിദ്യയും തൊഴിൽ-ജീവിത സന്തുലനവും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാൻ സഹായിക്കുമെന്നും ഗവേഷണത്തിൽ  ഉൾപ്പെട്ട സർവ്വകലാശാലകൾ വിശ്വസിക്കുന്നു, അതേസമയം ആരോഗ്യകരവും കൂടുതൽ സന്തുലിതവുമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾക്കു പ്രായോഗിക സ്ഥിതിവിവരക്കണക്കുകളും നൽകുന്നു.

ജോലിസ്ഥലത്ത് സ്മാർട്ട്‌ഫോണുകളുടെ നിരോധനം നടപ്പിലാക്കുന്നതിനുപകരം ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരികയെന്നതാണ് ഫലപ്രദമായ തന്ത്രം. എന്നാൽ അനിയന്ത്രിതമായ ഫോൺ ഉപയോഗം ഈ സാഹചര്യങ്ങളിൽ ഇതുതല മൂർച്ചയുള്ള വാളായി മാറും.

ജോലിസ്ഥലത്ത് ഫോൺ ഉപയോഗിക്കുന്നതിന്റെ ചില ദോഷവശങ്ങൾ

ശ്രദ്ധ വ്യതിചലനം: ഉപയോഗിക്കുന്ന വ്യക്തിക്കും ചുറ്റുമുള്ളവർക്കും ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ഒരു പ്രധാന കാരണമാണ് ഫോണുകൾ.

ആശയവിനിമയ തകർച്ച: ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് മുഖാമുഖ ആശയവിനിമയം അത്യാവശ്യമാണ്. അതേസമയം നിലവിലെ ലോകത്തു നേരിട്ടുള്ള ആശയവിനിമയത്തേക്കാൾ സന്ദേശവിനിമയ  ഗ്രൂപ്പുകളിലാണ് സൗഹൃദങ്ങളെന്ന വാദവുമുണ്ട്.

സുരക്ഷാ ആശങ്കകൾ: കമ്പനി വാഹനങ്ങൾ ഓടിക്കുമ്പോഴോ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുമ്പോഴോ ഫോൺ ഉപയോഗിക്കുന്ന ജീവനക്കാർ തങ്ങളെയും മറ്റുള്ളവരെയും അപകടത്തിലാക്കുന്നു.

ശരിയായ ബാലൻസ് കണ്ടെത്തുക

പ്രധാന കാര്യം ശരിയായ ബാലൻസ് കണ്ടെത്തുക എന്നതാണ്.  അപകടകരമായ സാഹചര്യങ്ങളിൽ ജോലിചെയ്യുന്നവർ ഇടവേളകളിലോ പ്രവർത്തനരഹിതമായ സമയങ്ങളിലോ ജീവനക്കാർക്ക് അവരുടെ ഫോൺ ഉപയോഗിക്കാൻ കഴിയുന്ന നിയുക്ത ഫോൺ സോണുകൾ സൃഷ്‌ടിക്കുന്നത് പരിഗണിക്കാം. ശരിയായ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിലൂടെ, തൊഴിലുടമകൾക്ക് ഫോൺ ഉപയോഗത്തിന്റെ നേട്ടങ്ങൾ കൊയ്യാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com