ADVERTISEMENT

വയേർഡ് കണക്ഷൻ ബുദ്ധിമുട്ടായ സ്ഥലങ്ങളിൽ അതിവേഗ കണക്ഷന്‍ എന്ന വാഗ്ദാനവുമായി സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിനു തുടക്കമിട്ടത്. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. ഇപ്പോഴിതാ റിലയൻസ് ജിയോ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്നു.

ലളിതമായ പ്രക്രിയയിലൂടെ ജിയോ എയർ ഫൈബർ കണക്ഷൻ ലഭ്യത  മൈ ജിയോ ആപ്പിൽ  പരിശോധിക്കാനാകും. കണക്ഷൻ അഭ്യർഥിച്ചാൽ ജിയോ ടീം ഇൻസ്റ്റലേഷൻ സ്ഥിരീകരിക്കും. 2 പ്ലാനുകളാണ് നിലവിലുള്ളത്. 6 മാസവും 12 മാസവും. 6 മാസത്തെ പ്ലാനുകൾക്കൊപ്പം 1000 രൂപ ഇൻസ്റ്റലേഷൻ  ഫീസ് നൽകേണ്ടതുണ്ട്. 12 മാസത്തെ പ്ലാനിൽ ഇൻസ്റ്റാലേഷൻ സൗജന്യമാണ്.

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡേറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്.സ്‌മാർട്ട് ടിവിയ്‌ക്കായി എയർഫൈബർ റൂട്ടർ, റിസീവർ, സെറ്റ്-ടോപ്പ് ബോക്‌സ് എന്നിവയാണ് സജ്ജീകരിക്കേണ്ടതായുള്ളത്.വോയ്സ് ആക്റ്റീവ് റിമോട്ട് സംവിധാനവുമുണ്ട്.

റിസീവർ സംവിധാനം മേൽക്കൂരയിലാണ് സജ്ജീകരിക്കുന്നത്. റിസീവർ ഒരു കേബിളാൽ മൾട്ടി ഫങ്ഷൻ റൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രാരംഭ പരിശോധനയിൽ, ജിയോ എയർഫൈബർ ഡൗൺലോഡിങ്, അപ്​ലോഡിങ് വേഗം 100 എംബിപിഎസിനു മുകളിൽ എത്തി.വാഗ്ദാനം ചെയ്ത വേഗതയും കണക്റ്റിവിറ്റിയും നൽകുന്നുണ്ടെന്നാണ് ഉപയോക്താക്കളുടെയും അഭിപ്രായം.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ഈ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കുന്നതിൽ സങ്കീർണതകളുണ്ടായിരുന്നത് രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഹോം ബ്രോഡ്‌ബാൻഡ് ലഭിക്കുന്നതിന് തടസ്സമായിരുന്നു. ജിയോ എയർ ഫൈബറിലൂടെ ഈ തടസ്സത്തെ മറികടക്കാൻ കഴിയും.

ജിയോ എയർ ഫൈബറിലൂടെയുള്ള സേവനങ്ങൾ

550+ മുൻനിര ഡിജിറ്റൽ ടിവി ചാനലുകളും ഹൈ-ഡെഫനിഷനിൽ ലഭ്യമാകും. ക്യാച്ച്-അപ്പ് ടിവി, ഏറ്റവും ജനപ്രിയമായ പതിനാറിൽ അധികം ഒടിടി ആപ്പുകൾ. ടിവി, ലാപ്‌ടോപ്പ്, മൊബൈൽ അല്ലെങ്കിൽ ടാബ്‌ലെറ്റ് എന്നിങ്ങനെയുള്ള ഏത് ഉപകരണത്തിലും ആപ്പുകൾ ഉപയോഗിക്കാനും കഴിയും.

ബ്രോഡ്ബാൻഡ്

ജിയോയുടെ വൈഫൈ കണക്ടിവിറ്റിയും വീടിന്റെയോ സ്ഥാപനത്തിലും എല്ലാം ലഭ്യമാകും.

∙സ്മാർട് ഹോം സേവനം:

∙വിദ്യാഭ്യാസത്തിനും വീട്ടിൽനിന്ന് ജോലി ചെയ്യുന്നതിനുമുള്ള ക്ലൗഡ് പിസി

∙സുരക്ഷാ, നിരീക്ഷണ പരിഹാരങ്ങൾ

∙ആരോഗ്യ പരിരക്ഷ

∙വിദ്യാഭ്യാസം

∙സ്മാർട് ഹോം ഐഒടി

∙ഗെയിമിങ്

∙ഹോം നെറ്റ്‌വർക്കിങ്

സൗജന്യ ഉപകരണങ്ങൾ

∙വൈഫൈ റൂട്ടർ

∙4k സ്മാർട് സെറ്റ് ടോപ്പ് ബോക്സ്

∙വോയ്സ് ആക്റ്റീവ് റിമോട്ട്

കൂടുതൽ വിവരങ്ങൾക്കു www.jio.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.

English Summary:

Jio AirFiber user review: Installation, real speed, cost and everything else

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com