രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.തിരഞ്ഞെടുപ്പു വർഷമായതിനാൽ പൊതു തിരഞ്ഞെടുപ്പിനു ശേഷം സർക്കാർ അധികാരമേൽക്കുന്നതുവരെ പ്രാബല്യത്തിലുണ്ടാകുന്ന ബജറ്റിനു രാഷ്ട്രീയപരമായും ഏറെ പ്രാധാന്യമുണ്ടാകും. അഗ്നിപഥ് മുതൽ എഐ വരെയുള്ള ഡിഫൻസ്, ഡിജിറ്റൽ രംഗങ്ങളിലെ നേട്ടങ്ങളും ഭാവിയും ഈ ബജറ്റിൽ പരാമർശിക്കപ്പെടുമെന്നുറപ്പ്.
1 / 6
അഭിമാനകരമായ ചന്ദ്രയാന്, സൗര ദൗത്യങ്ങളും രാജ്യാന്തര ബഹിരാകാശ സംഘടനകൾ ഇന്ത്യയെയും ഐഎസ്ആർഒയെ അഭിനന്ദിച്ചതുമൊക്കെ ഉൾപ്പെടെയുള്ളവയുമൊക്കെ ബജറ്റ് പ്രസംഗത്തിലുണ്ടായേക്കും ഒപ്പം ബഹിരാകാശ രംഗത്തെ ഭാവിയിലേക്കുള്ള ചില പ്രഖ്യാപനങ്ങളും വന്നേക്കാം.. ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നു വിക്ഷേപിച്ചപ്പോൾ. ചിത്രം: ISRO
2 / 6
2016ൽ ഇന്ത്യയിൽ ക്യൂആർ കോഡ് അവതരിപ്പിച്ചതിനുശേഷം 50 ദശലക്ഷം ക്യുആർ കോഡുകൾ നിർമിക്കപ്പെട്ടത്രെ, യുപിഐ ഇടപാടുകളിലും വലിയ ഉയർച്ചയാണ് ഉണ്ടായത്. ഈ സാങ്കേതിക വിദ്യയെയും ഡിജിറ്റൽ പരിവർത്തനത്തെയും ഒപ്പം ഡിജിറ്റൽ രൂപയെക്കുറിച്ചുമൊക്കെ സംസാരിച്ചേക്കാം.
3 / 6
യുവാക്കൾക്ക് കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ സംരംഭകത്വ പദ്ധതികൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെക്കുറിച്ചൊക്കെ പ്രഖ്യാപനങ്ങളുണ്ടായേക്കാം.
ചിത്രം: PTI Photo/Shahbaz Khan
4 / 6
സെമികണ്ടക്ടർ നിർമാണം, ഐടി അധിഷ്ഠിത കാർഷിക സാങ്കേതിക വിദ്യകൾ, ഡിജിറ്റൽ മാർക്കറ്റിങ്, ഡിസൈൻ എന്നിവയിൽ പുത്തൻ നിർദേശങ്ങളും ഫിൻടെക് ആപ്പുകളുടെ നിയന്ത്രണങ്ങളും ഏകോപനവുമെല്ലാം ബജറ്റിലുണ്ടായേക്കാം. Image Credit: crstrbrt/Istock
5 / 6
സാങ്കേതിക മേഖലയിലെ ആർട്ടിഫിഷ്യൽ ഇൻറലിജന്റ്സ് അധിഷ്ഠിതമാകുന്നതിലെ പ്രശ്നങ്ങളും സാധ്യതകളും ചിലപ്പോൾ ലാർജ് ലാംഗ്വേജ് മോഡലിനുള്ള വകയിരുത്തലുകളും ഉണ്ടായേക്കാം. Image Credit: Devrimb/Istock.
6 / 6
റിപ്പബ്ലിക് ദിന പരേഡിൽ നിറഞ്ഞുനിന്നത് സ്ത്രീകളായിരുന്നു. അതിനാൽത്തന്നെ അഗ്നിപഥ് റിക്രൂട്ട്മെന്റുമായും നാരീശക്തിയുമായും ബന്ധപ്പെട്ടു പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
English Summary:
Finance Minister Nirmala Sitharaman will set a record by presenting the sixth Budget in a row
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.