ADVERTISEMENT

പ്ലേ സ്റ്റോറിൽനിന്ന് 2,200 വ്യാജ ലോൺ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലാണ് ഇത്രയും ആപ്പുകൾ നീക്കം ചെയ്ത് ഉപയോക്താക്കളെ സംരക്ഷിക്കുന്ന നടപടി ഗൂഗിൾ സ്വീകരിച്ചത്. പാർലമെന്റിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇത്തരം വഞ്ചനാപരമായ വായ്പാ ആപ്പുകളുടെ വ്യാപനം നേരിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പോലുള്ള റെഗുലേറ്ററി ബോഡികളുമായുള്ള സർക്കാരിന്റെ സഹകരണത്തെപ്പറ്റി കേന്ദ്ര  ധനകാര്യ സഹമന്ത്രി എടുത്തുപറഞ്ഞത്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) കണക്കനുസരിച്ച്, 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെ 3,500 മുതൽ 4,000 വരെ ലോൺ ആപ്പുകൾ ഗൂഗിൾ അവലോകനം ചെയ്തു. അവയിൽ 2,500 ൽ അധികം ആപ്പുകൾ പ്ലേ സ്റ്റോറിൽനിന്ന് സസ്പെൻഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്തു. 2022 സെപ്‌റ്റംബർ മുതൽ 2023 ഓഗസ്റ്റ് വരെ 2,200 ലധികം ലോൺ ആപ്പുകൾ ഒഴിവാക്കി. പ്ലേസ്റ്റോറിൽ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട നയം ഗൂഗിൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

പ്രതീകാത്മക ചിത്രം (File Photo: REUTERS/Kacper Pempel/Illustration)
പ്രതീകാത്മക ചിത്രം (File Photo: REUTERS/Kacper Pempel/Illustration)

രാജ്യത്ത് റജിസ്റ്റർ ചെയ്യാത്തതും വഞ്ചനാപരവുമായ ആപ്പുകളുടെ ഡിജിറ്റൽ ലോൺ വർധന സർക്കാരിനെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും (ഇഡി) ആശങ്കയിലാക്കിയിരുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്കിലാണ് ഇത്തരം ആപ്പുകൾ വായ്പ നൽകുന്നത്. ഇത് പിന്നീട് പലരുടെയും ആത്മഹത്യയ്ക്ക് വരെ കാരണമായിട്ടുണ്ട്.

കടം വാങ്ങുന്നവരെ ഉപദ്രവിക്കൽ, ബ്ലാക്ക്‌മെയിലിങ്, കൊള്ളപ്പലിശ എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ അനിയന്ത്രിതമായ വായ്പാ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നതിനു ശേഷമാണ് ഗൂഗിൾ ഇന്ത്യയിൽ ലോൺ ആപ്പുകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കാൻ തുടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com