ജെമിനിയുമായി ഗൂഗിൾ; കരുത്തേറിയ അൾട്രാ എഐ മോഡൽ, 2 ടിബി ക്ലൗഡ് സ്റ്റോറേജ് സൗജന്യം
Mail This Article
എഐ ചാറ്റ്ബോട്ട് ആയ ‘ബാർഡ്’നെ ജെമിനി എന്നു റീബ്രാൻഡ് ചെയ്ത് ഗൂഗിൾ. ഗൂഗിൾ വൺ എഐ എന്ന പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനും അവതരിപ്പിച്ചു. യുഎസിൽ ജെമിനി അഡ്വാൻസിന് പ്രതിമാസം 19.99 ഡോളറാണ് വരിസംഖ്യ. കരുത്തേറിയ അൾട്രാ 1.0 എഐ മോഡലിന്റെ സേവനമാണ് ഈ പാക്കേജിൽ ലഭിക്കുക. 9.99 ഡോളർ വിലയുള്ള 2 ടിബി ക്ലൗഡ് സ്റ്റോറേജ് ഇതിനൊപ്പം സൗജന്യം.
150 രാജ്യങ്ങളിൽ തുടക്കത്തിൽ സേവനം ലഭിക്കും. രണ്ടു മാസം സൗജന്യമാണ്. മൈക്രോസോഫ്റ്റും ഓപ്പൺഎഐയും നിർമിത ബുദ്ധി വിപണിയിൽ ഉയർത്തുന്ന വെല്ലുവിളി പ്രതിരോധിക്കാനാണ് ഗൂഗിളിന്റെ പുതിയ നീക്കം. മൈക്രോസോഫ്റ്റും ഓപ്പൺഎഐയും 20 ഡോളർ നിരക്കിലാണ് എഐ പ്ലാനുകൾ നൽകുന്നത്.
പേര് മാറ്റം:
∙ഗൂഗിൾ "ബാർഡ്" എന്നതിനെ "ജെമിനി" എന്ന് പുനർനാമകരണം ചെയ്തു.
∙സൗജന്യ പതിപ്പുകൾക്കും പണമടച്ചുള്ള പതിപ്പുകൾക്കും ഇത് ബാധകമാണ്.
∙ bard.google.com യുആർഎൽ വഴിയും ജെമിനി ആക്‌സസ് ചെയ്യാൻ കഴിയും.
ജെമിനി അഡ്വാൻസ്ഡ്:
∙നൂതനമായ എഐ അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ സംവിധാനം ആണിത്.
∙നിലവിൽ യുഎസിൽ പ്രതിമാസം $19.99(1,658 രൂപ) ആണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ്.
ആൻഡ്രോയിഡ്, ഐഓഎസ്
∙ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായി ഗൂഗിൾ ഒരു പ്രത്യേക ജെമിനി ആപ്പ് പുറത്തിറക്കി.
∙ഐഓഎസ് ഉപയോക്താക്കൾ നിലവിൽ ഗൂഗിൾ ആപ്പ് വഴി ജെമിനിയിലേക്ക് പ്രവേശിക്കുന്നു.
അടിസ്ഥാന പതിപ്പ് സൗജന്യം
∙അടിസ്ഥാന പതിപ്പ് സൗജന്യമായി ലഭ്യമാണ്, എന്നാൽ ചില വിപുലമായ ഫീച്ചറുകൾക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമാണ്.
∙ഉപയോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ലെവൽ തിരഞ്ഞെടുക്കാം.