സയൻസിലും ടെക്നോളജിയും താൽപര്യമുള്ള വനിതകൾക്കായി സ്വാതി പോർട്ടൽ; അറിയേണ്ടതെല്ലാം
Mail This Article
നയങ്ങൾ രൂപീകരിക്കാനും ലിംഗ വിവേചനം ഒഴിവാക്കാനും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, കണക്ക്, മെഡിസിൻ വിഭാഗങ്ങളിൽ താൽപര്യമുള്ളവരും ജോലിചെയ്യുന്നവരുമായ വനിതകൾക്കായി സ്വാതി പോർട്ടൽ അവതരിപ്പിച്ചു കേന്ദ്ര ശാസ്ത്ര മന്ത്രാലയം. ഈ മേഖലകളിൽ പ്രവർ്ത്തിക്കുന്ന സ്ത്രീകളുടെ വിവരശേഖരണം നടത്തുകയെന്നതാണ് സ്വാതി(Science for Women- A Technology & Innovation) എന്ന പോർട്ടൽ അവതരിപ്പിച്ചിരിക്കുന്നത്.
∙രാജ്യത്തെ എല്ലാ വനിതാ ഗവേഷകരുടെയും വിവരങ്ങളും നേട്ടങ്ങളും ഒരു വിരൽത്തുമ്പിൽ ലഭ്യമാകും.
∙ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിൽ (INSA) കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫ. അജയ് കുമാർ സൂദാണ് പോർട്ടൽ അവതരിപ്പിച്ചത്.
∙ 2021 ഒക്ടോബർ 25ന് ഡോ. രേണു സ്വരൂപ് ആയിരുന്നു, ഈ പോർട്ടൽ തയാറാക്കുന്നതായി പ്രഖ്യാപിച്ചത്.
∙ നയരൂപീകരണത്തിനും ഗവേഷണത്തിനും തൊഴിൽ തേടുന്നതിനുമുള്ള നിർണായക മാർഗമായി മാറുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.
∙ സ്പെഷ്യലൈസേഷൻ, അഫിലിയേഷനുകൾ, കരിയർ ലെവൽ, മറ്റ് മാനദണ്ഡങ്ങൾ എന്നിവ ഉപയോഗിച്ച് ഡാറ്റാബേസ് തിരയാൻ കഴിയും.