ഐഫോണിലും കോൾ റെക്കോർഡ് ചെയ്യാം; എഐ ഫീച്ചറുമായി ട്രൂകോള്‍, പക്ഷേ ...
Mail This Article
കോളർ ഐഡന്റിഫിക്കേഷൻ ആപ് ആയ ട്രൂകോളർ ഇന്ത്യയിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ കോൾ റെക്കോർഡിങ് ഫീച്ചർ അവതരിപ്പിച്ചു. പ്രീമിയം സബ്സ്ക്രിപ്ഷനിലാണ് സേവനം ലഭിക്കുക. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ കോളുകൾ ട്രൂകോളർ ആപ്പിൽ തന്നെ റെക്കോർഡ് ചെയ്യാം.
നിർമിത ബുദ്ധി സഹായത്തോടെ കോളുകൾ ടെക്സ്റ്റ് രൂപത്തിൽ രേഖപ്പെടുത്തുകയും, സംസാരത്തിന്റെ ആകത്തുക ഹിന്ദിയിലും ഇംഗ്ലിഷിലും ലഭ്യമാക്കുകയും ചെയ്യുന്നു. പ്രീമിയം പ്ലാനുകൾ പ്രതിമാസം 75 രൂപയിൽ അല്ലെങ്കിൽ പ്രതിവർഷം 529 രൂപയില്‍ ആരംഭിക്കുന്നു.
ഗഗൻയാൻ നയിക്കാൻ മലയാളി, 3 ദിവസം ബഹിരാകാശത്ത്, കടലിൽ ലാന്‍ഡിങ്; അറിയേണ്ടതെല്ലാം
മുന്‍പും ട്രൂകോളർ ആപ് കോൾ റെക്കോർഡിങ് സേവനം അവതരിപ്പിച്ചിരുന്നു. എന്നാൽ റെക്കോർഡിങ് പോലെയുള്ള ഫീച്ചറുകൾ ഉപയോഗിക്കുന്ന എപിഐയുള്ള ആപ്പുകളുടെ നിയന്ത്രണങ്ങളാൽ സേവനം അവസാനിപ്പിക്കേണ്ടി വന്നു.
ഐഒഎസില്‍ ഈ സേവനം ഒരു റെക്കോർഡിങ് ലൈനിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. കോൾ ചെയ്യുമ്പോഴോ സ്വീകരിക്കുമ്പോഴോ പ്രത്യേക റെക്കോർഡിങ് ലൈനിലേക്കു മെർജ് ചെയ്യുകയാണ് വേണ്ടത്.
കോളുകൾ സിങ്ക് ചെയ്തശേഷം ആപ്പിലോ ക്ലൗഡിലോ ബാക്കപ് സൃഷ്ടിക്കുകയും ചെയ്യാം. എന്നാൽ ആന്‍ഡ്രോയിഡിൽ ലളിതമാണ്. ഡയലറിനൊപ്പം റെക്കോർഡിങിനായുള്ള പ്രത്യേക ബട്ടൺ ലഭ്യമാകും. ഡയലറല്ല ഉപയോഗിക്കുന്നതെങ്കില്‍ റെക്കോർഡിങ് ബട്ടൺ ഫ്ലോടിങായും ലഭ്യമാകും.
ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
∙ഫോണ്‍ കോളുകളെല്ലാം എഐ സംവിധാനമുപയോഗിച്ചു ടെക്സ്റ്റ് രൂപത്തിൽ മാറ്റുന്ന സംവിധാനമാണിത്.
∙റെക്കോര്‍ഡിങ് ഫീച്ചർ ഐഒഎസിൽ പ്രവർത്തിക്കുന്നത് കമ്പനി നൽകുന്ന റെക്കോർഡിങ് ലൈനിലേക്കുള്ള കോളിലൂടെയാണ്.
∙ഈ സംവിധാനത്തിന്റെ പ്രൈവസി ആശങ്കകളെക്കുറിച്ചും എൻക്രിപ്ഷൻ സംവിധാനങ്ങളെക്കുറിച്ചും കൃത്യമായ വിവരം ലഭ്യമല്ല