ജര്‍മനിയില്‍ 300 നഴ്സ് ഒഴിവ്; അവസരം ‘ട്രിപ്പിള്‍ വിന്‍’ പദ്ധതി മുഖേന, അപേക്ഷ മാർച്ച് 4 വരെ
Mail This Article
നോർക്ക റൂട്സ്, ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസി, ജർമൻ ഏജൻസി ഫോർ ഇന്‍റർനാഷനൽ കോഓപ്പറേഷൻ എന്നിവ ചേർന്ന് ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട് ചെയ്യുന്ന ‘ട്രിപ്പിള്‍ വിന്‍’ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിലേക്ക് മാർച്ച് 4 നകം അപേക്ഷിക്കാം. ഈ ഘട്ടത്തിലും 300 പേര്‍ക്കാണ് അവസരം.
യോഗ്യത: ജനറൽ നഴ്സിങ്/ബിഎസ്‌സി നഴ്സിങ്. ജനറൽ നഴ്സിങ് മാത്രമുള്ളവർക്ക് 3 വർഷ പരിചയം വേണം. ബിഎസ്‌സി നഴ്സിങ്, പോസ്റ്റ് ബിഎസ്‌സി നഴ്സിങ് യോഗ്യതക്കാർക്ക് പരിചയം ആവശ്യമില്ല. അപേക്ഷകർ കേരളത്തിൽ നിന്നുള്ളവരാകണം.
പ്രായപരിധി: 39.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം സൗജന്യമാണ്.
തുടര്‍ന്ന് ജര്‍മനിയിൽ നിയമനത്തിനുശേഷം ബി2 ലെവല്‍ പരിശീലനവും ലഭിക്കും. triplewin.norka@kerala.gov.in എന്ന ഇമെയിലില്‍ വിശദമായ സിവി, ജര്‍മന്‍ ഭാഷാ യോഗ്യത (ഓപ്ഷനല്‍), വിദ്യാഭ്യാസം, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അപേക്ഷിക്കണം. www.nifl.norkaroots.org; www.norkaroots.org