സ്കൗട്സിലും ഗൈഡ്സിലും പ്രവർത്തിച്ചവർക്ക് അധ്യാപക തസ്തികകളിൽ മുൻഗണനയുണ്ടെന്ന് അറിയുന്നു. ഞാൻ നൽകിയ അപേക്ഷയിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് പരിശോധനാസമയത്തു ഹാജരാക്കിയാൽ മതിയോ?
27.05.1975ലെ ജിഒ (എംഎസ്) നം. 122/75/ജനറൽ എജ്യുക്കേഷൻ, 12.02.1970ലെ ജിഒ (എംഎസ്) നം. 50/70/പിഡി ഉത്തരവുകൾപ്രകാരം, ഫസ്റ്റ് ക്ലാസ് സ്കൗട്സിലും ഗൈഡ്സിലും പ്രവർത്തിച്ചവർക്കു നിയമനത്തിൽ മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ ഇതു സംബന്ധിച്ച വിവരങ്ങൾ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിലെ ‘വെയ്റ്റേജ് ആൻഡ് പ്രിഫറൻസസ്’ ലിങ്ക് വഴി അവകാശപ്പെടുകയും വിശദാംശങ്ങൾ രേഖപ്പെടുത്തുകയും വേണം. അപേക്ഷയിൽ അവകാശപ്പെടാത്തതൊന്നും പിന്നീടു പിഎസ്‌സി അനുവദിച്ചുതരില്ല. താങ്കൾ ഇക്കാര്യം അപേക്ഷയിൽ രേഖപ്പെടുത്താത്തതിനാൽ സർട്ടിഫിക്കറ്റ് പരിശോധനാവേളയിൽ പരിഗണിക്കാൻ സാധ്യതയില്ല.