സർവകലാശാലാ കംപ്യൂട്ടർ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലുണ്ട്. ഈഴവ സപ്ലിമെന്ററി ലിസ്റ്റിൽ പത്തിനടുത്താണു റാങ്ക്. ലിസ്റ്റിന് എന്നുവരെയാണു കാലാവധി? ഇതിനുള്ളിൽ എനിക്കു നിയമനസാധ്യതയുണ്ടോ?
342 പേർക്കു നിയമന ശുപാർശ നൽകിയപ്പോൾ ഈഴവ വിഭാഗത്തിൽ മെയിൻ ലിസ്റ്റിൽ 281–ാം റാങ്ക് വരെയായി. സംവരണവിഹിതം 14%. 2024 ജൂൺ 16 വരെയാണ് ലിസ്റ്റിനു കാലാവധി. ഇതിനുള്ളിൽ താങ്കൾക്കു നിയമനസാധ്യത കുറവാണ്.
മറ്റു നിയമനവിവരം. ഓപ്പൺ മെറിറ്റ്–278, എസ്‌സി–സപ്ലിമെന്ററി 23, എസ്ടി–സപ്ലിമെന്ററി 8, മുസ്‌ലിം–630, എൽസി/എഐ–492, ഹിന്ദു നാടാർ–287, എസ്‌സിസിസി–സപ്ലിമെന്ററി 4, ധീവര–സപ്ലിമെന്ററി 2. ഭിന്നശേഷി: എച്ച്ഐ–7, എൽഡി/സിപി–7. ഒബിസി, വിശ്വകർമ, എസ്ഐയുസി നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.