ചില അധ്യാപക തസ്തികകളിൽ നോൺ ക്വാളിഫയിങ് പിഎച്ച്ഡി/എംഫിൽ യോഗ്യത നേടിയവർക്ക് അധികം മാർക്ക് അനുവദിക്കും എന്നു വിജ്ഞാപനത്തിൽ കാണാറുണ്ട്. നോൺ ക്വാളിഫയിങ് യോഗ്യത എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
ഒരു തസ്തികയ്ക്ക് അവശ്യം വേണ്ട യോഗ്യതയ്ക്കു പുറമേ നേടുന്ന അധിക യോഗ്യതയാണ് നോൺ ക്വാളിഫയിങ് യോഗ്യത. ഉദാഹരണത്തിന്, വിജ്ഞാപനത്തിൽ പിഎച്ച്ഡി അവശ്യയോഗ്യതയായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ പിഎച്ച്ഡി നേടിയവർക്ക് അധികം മാർക്ക് നൽകില്ല. അതേ സമയം, ബിരുദാനന്തര ബിരുദം, സെറ്റ്/നെറ്റ് എന്നിവ മാത്രം അടിസ്ഥാനയോഗ്യത നിശ്ചയിച്ച തസ്തികയിൽ പിഎച്ച്ഡികൂടി നേടിയവർക്ക് അധിക മാർക്കിന് അർഹതയുണ്ട്.