സബ് ഇൻസ്പെക്ടർ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷ എഴുതി ഫലം കാക്കുകയാണ്. എന്റെ അപേക്ഷ നിരസിക്കുമോ? പരീക്ഷ എഴുതാൻ കഴിയുമോ?
വിജ്ഞാപനപ്രകാരമുള്ള യോഗ്യതകൾ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയവരുടെ അപേക്ഷ മാത്രമേ പിഎസ്‌സി പരിഗണിക്കൂ. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിക്കകം താങ്കളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുകയും ജയിക്കുകയും ചെയ്താൽ അപേക്ഷ സ്വീകരിക്കും. അല്ലെങ്കിൽ നിരസിക്കപ്പെടും .
അപേക്ഷയിൽ ബിരുദധാരിയാണെന്ന് രേഖപ്പെടുത്തിയതുകൊണ്ടും അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്താത്തതുകൊണ്ടും പരീക്ഷ എഴുതാൻ കഴിഞ്ഞേക്കും. എന്നാൽ, സർട്ടിഫിക്കറ്റ് പരിശോധനാ സമയത്ത് അസാധുവാക്കും. നിശ്ചിത യോഗ്യത ഇല്ലാത്തവർ അപേക്ഷ നൽകിയ ശേഷം പരീക്ഷ എഴുതുമെന്നു കൺഫർമേഷൻ നൽകി പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും ശിക്ഷാനടപടി ഉണ്ടാവുമെന്നു പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.
താങ്കൾക്കു വിജ്ഞാപനപ്രകാരമുള്ള യോഗ്യതയില്ലെങ്കിൽ പരീക്ഷയ്ക്കു കൺഫർമേഷൻ നൽകാതിരിക്കുന്നതാണു നല്ലത്.