ADVERTISEMENT

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഒന്നും രണ്ടും പേപ്പർ ജയിച്ചിട്ടുണ്ട്. പക്ഷേ, വേഡ് പ്രോസസിങ്ങിൽ പരാജയപ്പെട്ടു. ഇംഗ്ലിഷ് ടൈപ്‌റൈറ്റിങ് ലോവർ ഒന്നും രണ്ടും പേപ്പർ വേഡ് പ്രോസസിങ്ങും ജയിച്ചിട്ടുണ്ട്. എനിക്ക് എൽഡി ടൈപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ?

 

എൽഡി ടൈപ്പിസ്റ്റ് തസ്തികയുടെ യോഗ്യതകൾ ഇവയാണ്:

1. എസ്എസ്എൽസി ജയം അല്ലെങ്കിൽ തത്തുല്യം 2. മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെജിടിഇ) അല്ലെങ്കിൽ തത്തുല്യം 3. ഇംഗ്ലിഷ് ടൈപ്‌റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റും (കെജിടിഇ) കംപ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റും അല്ലെങ്കിൽ തത്തുല്യ യോഗ്യതയും. 2002 ജനുവരിക്കു മുൻപു കെജിടിഇ ടൈപ്‌റൈറ്റിങ് യോഗ്യത നേടിയവർ കംപ്യൂട്ടർ വേഡ് പ്രോസസിങ്ങിലോ തത്തുല്യ യോഗ്യതയിലോ ഉള്ള പ്രത്യേക സർട്ടിഫിക്കറ്റ് അപേക്ഷ അയയ്ക്കുന്ന അവസാന തീയതിക്കു മുൻപു നേടിയിരിക്കണം (01.07.2011ലെ ജിഒ (എംഎസ്) നമ്പർ 21/2011 പി ആൻഡ് എആർഡി).

ഇതിൽ മലയാളം ടൈപ്‌റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വേഡ് പ്രോസസിങ് കൂടി ജയിക്കണം. അതിനാൽ മലയാളം ടൈപ്‌റൈറ്റിങ്ങിനൊപ്പമുള്ള വേഡ് പ്രോസസിങ് കൂടി ജയിച്ചവരുടെ അപേക്ഷ മാത്രമേ അന്തിമ ഘട്ടത്തിൽ പരിഗണിക്കൂ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com