ADVERTISEMENT

ഏതെങ്കിലുമൊരു സർക്കാർജോലി സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എങ്കിൽ ആദ്യംതന്നെ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ വെബ്സൈറ്റിൽ (www.keralapsc.gov.in) ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. 2012 ജനുവരി 1 മുതലാണ് ഈ പരിഷ്കാരം ആരംഭിച്ചത്. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ഉദ്യോഗാർഥികൾക്ക് പിഎസ്‌സി നൽകുന്ന സേവനങ്ങളെല്ലാം ഏകജാലകത്തിലൂടെ നൽകുന്നതിനുള്ള സംവിധാനമാണ് ഒറ്റത്തവണ റജിസ്‌ട്രേഷൻ. ഇതിനകം 50 ലക്ഷത്തോളം പേർ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും അപേക്ഷകളുടെ തൽസ്ഥിതി ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലൂടെ അറിയാം. പരീക്ഷയ്ക്കു ഹാജരാകുമെന്നുള്ള കൺഫർമേഷൻ നൽകുന്നതും അഡ്മിഷൻ ടിക്കറ്റ്, ഇന്റർവ്യൂ മെമ്മോ, പ്രായോഗിക പരീക്ഷാ മെമ്മോ എന്നിവയെല്ലാം ഡൗൺലോഡ് ചെയ്യേണ്ടതും ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴിയാണ്.

psc-beginners-gif

ഒറ്റത്തവണ റജിസ്ട്രേഷൻ എങ്ങനെ ചെയ്യാം?

∙പിഎസ്‌സിയുടെ വെബ്സൈറ്റിൽ (www.keralapsc.gov.in) ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.

∙ഇതിനകം ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയവർ User Id യും Passwordഉം ഉപയോഗിച്ച് login ചെയ്തശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.

∙ഒാരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും Notification Linkലെ Apply Now എന്നതിൽ ക്ലിക്ക് ചെയ്യുക.

∙Registration Card Linkൽ ക്ലിക്ക് ചെയ്ത് Profileലെ വിശദാംശങ്ങൾ കാണാനും പ്രിന്റൗട്ട് എടുക്കാനും കഴിയും.

ഫോട്ടോ, സർട്ടിഫിക്കറ്റ് അപ്‌ലോഡിങ്: എന്തൊക്കെ ശ്രദ്ധിക്കണം

∙അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2013നു ശേഷം എടുത്തതാകണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും. 1.1.2022നു ശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്‌ലോഡ് ചെയ്യാൻ.

∙ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് തുടങ്ങിയവ തെളിയിക്കാനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.

psc-updates-gif

∙ റീ–ചെക്ക് വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കുംമുൻപ് ഉദ്യോഗാർഥികൾ തങ്ങളുടെ Profileൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പു വരുത്തണം. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്താനോ നൽകിയ വിവരങ്ങൾ ഒഴിവാക്കാനോ കഴിയില്ല. വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി കണ്ടാൽ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഏതവസരത്തിലും അപേക്ഷ നിരുപാധികം നിരസിക്കും

∙ അഡ്മിഷൻ ടിക്കറ്റ് അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത്/ഒഎംആർ പരീക്ഷ നടത്തുന്നപക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കും. അഡ്മിഷൻ ടിക്കറ്റ് ഡൗൺ‌ ലോഡ് ചെയ്യാനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തും. ഈ തീയതി മുതൽ 15 ദിവസംവരെ അഡ്മിഷൻ ടിക്കറ്റ് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. അ‍ഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്കു മാത്രമേ പരീക്ഷ എഴുതാനുള്ള സൗകര്യം ഉണ്ടായിരിക്കൂ.

https://www.youtube.com/watch?v=yDuH4dRbNP0

English Summary:

PSC Onetime Registration for beginners Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com