ജനവിധിയിൽ നരേന്ദ്ര മോടി
Mail This Article
അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിന്റെ െസമി ഫൈനലെന്നു വിശേഷിപ്പിക്കപ്പെട്ട, 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മേധാവിത്തം. മധ്യപ്രദേശിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയ ബിജെപി രാജസ്ഥാനും ഛത്തീസ്ഗഡും കോൺഗ്രസിൽ നിന്നു തിരിച്ചുപിടിച്ചു.
ബിആർഎസ് മൂന്നാം തുടർഭരണം ലക്ഷ്യമിട്ട തെലങ്കാനയിൽ കോൺഗ്രസ് ആശ്വാസജയം നേടി. മിസോറമിൽ ഭരണകക്ഷിയായ എംഎൻഎഫിനെ കീഴടക്കി സോറം പീപ്പിൾസ് മൂവ്മെന്റ് വിജയം കുറിച്ചു. 230 അംഗ മധ്യപ്രദേശ് അസംബ്ലിയിൽ 163 സീറ്റ് (കോൺഗ്രസ് –66) നേടിയാണു ബിജെപി വീണ്ടും ഭരണത്തിലെത്തിയത്. 199 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിൽ 115 സീറ്റും (കോൺഗ്രസ് –69) 90 അംഗ ഛത്തീസ്ഗഡ് അസംബ്ലി യിൽ 54 സീറ്റുമാണ് (കോൺഗ്രസ് –35) ബിജെപി നേട്ടം. 119 സീറ്റുകളുള്ള തെലങ്കാനയിൽ 64 സീറ്റുകളുമായാണു കോൺഗ്രസ് ജയം. ബിആർഎസ് 39 സീറ്റിലൊതുങ്ങി.