സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി എളുപ്പം നേടാം; ആയിരത്തിലധികം അവസരങ്ങൾ, തൊഴിൽമേളയിൽ പങ്കെടുക്കൂ

Mail This Article
സംസ്ഥാനത്തെ സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക്, കേന്ദ്ര സർക്കാരിനു കീഴിലെ ചെന്നൈ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയിനിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്ന് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു.
ഫെബ്രുവരി 27നു മുൻപ് sdcentre.org എന്ന വെബ്സൈറ്റ് മുഖേന റജിസ്റ്റർ ചെയ്യണം. ഇന്റർവ്യൂ 29 നു രാവിലെ 9 നു ഇടുക്കി നെടുങ്കണ്ടം ഗവ പോളിടെക്നിക്കിൽ.
∙യോഗ്യത: മൂന്നു വർഷ പോളിടെക്‌നിക് ഡിപ്ലോമ, ബിടെക്, ബിഎ, ബിഎസ്‌സി, ബികോം പാസ്സായി അഞ്ച് വർഷം കഴിയാത്തവർക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.
∙സ്റ്റൈപൻഡ്: ബിടെക്, ബിഎ, ബിഎസ്‌സി, ബികോം യോഗ്യതക്കാർക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും.
പരിശീലനത്തിനുശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യാതലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ എസ്ഡി സെന്ററിൽ റജിസ്റ്റർ ചെയ്ത ശേഷം ഇ–മെയിലിൽ ലഭിച്ച റജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പും ബയോഡേറ്റയുടെ പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിനു പങ്കെടുക്കാം. സ്ഥാപനങ്ങളുടെ എണ്ണത്തിന് അനുസൃതമായി മാർക് ലിസ്റ്റുകൾ, ബയോഡേറ്റ എന്നിവയുടെ പകർപ്പുകൾ കരുതണം.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: www.sdcentre.org, 0484–2556530.