കാലിക്കറ്റ് സർവകലാശാലാ പഠന വകുപ്പുകളിൽ അസി. പ്രഫസർ; 94 ഒഴിവിൽ അപേക്ഷ മാർച്ച് 6 വരെ

Mail This Article
കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 94അസിസ്റ്റന്റ് പ്രഫസർ അവസരം. കരാർ നിയമനം. ഒാൺലൈനായി മാർച്ച് 6 വരെ അപേക്ഷിക്കാം.
∙ഒഴിവുള്ള വകുപ്പുകൾ: അറബിക്, ബോട്ടണി, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, ഇക്കണോമിക്സ്, എജ്യുക്കേഷൻ, ഇംഗ്ലിഷ്, ഫൊറൻസിക് സയൻസ്, ഹിന്ദി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലൈഫ് സയൻസസ്, മലയാളം ആൻഡ് കേരള സ്റ്റഡീസ്, മാത്തമാറ്റിക്സ്, നാനോസയൻസ് ആൻഡ് ടെക്നോളജി, ഫിലോസഫി, ഫൊട്ടോണിക്സ്, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ ആൻഡ് കംപാരിറ്റീവ് ലിറ്ററേച്ചർ, സാൻസ്ക്രിട്, ഡ്രാമ ആൻഡ് ഫൈൻ ആർട്സ്, ഫോക്‌ലോർ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, ഉറുദു, വുമൻസ് സ്റ്റഡീസ്, സുവോളജി.
∙യോഗ്യത: 55% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ പിജി. നെറ്റ്/SLET/SET/പിഎച്ച്ഡി.
(ഫൊട്ടോണിക്സ് വിഭാഗത്തിന് 55% മാർക്കോടെ പിജി).
∙ശമ്പളം: 42,000. www.uoc.ac.in