മോഡല്‍ റസിഡന്‍ഷ്യല്‍, ആശ്രമം സ്കൂളുകളിൽ അധ്യാപകരാകാം, അപേക്ഷ ഏപ്രിൽ 15 വരെ
Mail This Article
വയനാട്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷ്യല്‍, ആശ്രമം സ്കൂളുകളിൽ അധ്യാപക നിയമനം. അപേക്ഷ ഫോം കല്‍പ്പറ്റ ഐറ്റിഡിപി ഓഫിസ്, സുല്‍ത്താന്‍ ബത്തേരി/മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസുകള്‍, കണിയാമ്പറ്റ/പൂക്കോട്/നല്ലൂര്‍നാട്/നൂല്‍പ്പുഴ/തിരുനെല്ലി എംആര്‍എസുകള്‍, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ എന്നിവ ഏപ്രില്‍ 15 നകം ലഭിക്കണം. വിലാസം: പ്രോജക്ട് ഓഫിസര്‍ ഐറ്റിഡിപി വയനാട്, സിവില്‍ സ്റ്റേഷന്‍ കല്‍പ്പറ്റ- 673122. 0493-6202232.
മലപ്പുറം
നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അധ്യാപക ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനം. പിഎസ്‌സി നിഷ്കർഷിക്കുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ വിഭാഗക്കാർക്ക് വെയ്റ്റേജ് മാർക്ക് ലഭിക്കും. ഏപ്രിൽ 15 വരെ അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ:
∙ഹയർസെക്കൻഡറി വിഭാഗം: മലയാളം, ഇംഗ്ലിഷ്, ഇക്കണോമിക്സ്, കംപ്യൂട്ടർ അപ്ലിക്കേഷൻ (ഒാരോ ഒഴിവു വീതം), കൊമേഴ്സ് (രണ്ട് ഒഴിവ്).
∙ഹൈസ്കൂൾ വിഭാഗം: മാത്തമാറ്റിക്സ്, ഹിന്ദി, നാചുറൽ സയൻസ്, യുപി വിഭാഗം ഡ്രോയിങ്, മാനേജർ കം റസിഡൻറ് ട്യൂട്ടർ മെയിൽ, ഫീമെയിൽ (ഒാരോ ഒഴിവു വീതം) മലയാളം (രണ്ട് ഒഴിവ്).
തപാൽ വഴിയോ നേരിട്ടോ അപേക്ഷിക്കാം. വിലാസം: സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തക്കുന്ന് പി.ഒ, മലപ്പുറം, പിൻ: 679 329. 0493–1295194.