ADVERTISEMENT

കേരള ഹൈക്കോടതിയിൽ 32 റിസർച് അസിസ്റ്റന്റ് ഒഴിവ്. ഒരു വർഷ താൽക്കാലിക നിയമനമാണ്. നീട്ടിക്കിട്ടിയേക്കാം. മേയ് 3 മുതൽ 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙റിക്രൂട്മെന്റ് നമ്പർ: 07/2024

∙യോഗ്യത: ലോയിൽ ബിരുദം. അവസാനവർഷ നിയമവിദ്യാർഥികൾക്കും അപേക്ഷിക്കാം

∙പ്രായം: 1996 മേയ് 30നും 2002 മേയ് 29നും ഇടയിൽ ജനിച്ചവരാകണം.

∙ശമ്പളം: 30,000.

∙തിര‍ഞ്ഞെടുപ്പ്: വൈവവോസിയുടെ അടിസ്ഥാനത്തിൽ.

∙അപേക്ഷിക്കേണ്ട വിധം: https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വൺ ടൈം റജിസ്ട്രേഷൻ നടത്തി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ജൂലൈ 12നകം ‌The Registrar (Recruitment), High Court of Kerala, Eranakulam, Kochi-682 031 എന്ന വിലാസത്തിൽ അയയ്ക്കണം.

English Summary:

Research Assistant vacancy in kerala highcourt Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com