മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനികളാകാം; പരിശീലനം കഴിഞ്ഞ് 50,000 രൂപ ശമ്പളത്തിൽ നിയമനം
Mail This Article
×
തമിഴ്നാട് നെയ്‌വേലിയിലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ 295 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് നിയമനം. ഗേറ്റ് 2023 സ്കോർ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.
വിഭാഗം, യോഗ്യത:
∙മെക്കാനിക്കൽ: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ് ബിരുദം.
∙ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ് ബിരുദം.
∙സിവിൽ: സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ് ബിരുദം.
∙കംപ്യൂട്ടർ: കംപ്യൂട്ടർ സയൻസ് എൻജി./കംപ്യൂട്ടർ എൻജി./ഐടിയിൽ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പിജി.
∙മൈനിങ്: മൈനിങ് എൻജിനീയറിങ് ബിരുദം.
ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2023 സ്കോറും നേടിയിരിക്കണം.
∙പ്രായപരിധി: 30. അർഹർക്ക് ഇളവ്.
∙ശമ്പളം: തുടക്കത്തിൽ 50,000.
English Summary:
NLC Graduate Executive Trainee Job Vacancies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.