ഷിപ്യാഡിൽ 99 ഒാഫിസർ ഒഴിവുകളിൽ സ്ഥിര/താൽക്കാലിക നിയമനം
Mail This Article
വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്യാഡ് ലിമിറ്റഡിൽ 99 ഒഴിവിൽ സ്ഥിര/ താൽക്കാലിക നിയമനം. ഒാൺലൈനായി അപേക്ഷിക്കണം.
∙തസ്തികകൾ: മാനേജർ (ലീഗൽ, കമേഴ്സ്യൽ, ടെക്നിക്കൽ, ഐടി ആൻഡ് ഇആർപി), ഡപ്യൂട്ടി മാനേജർ (ഫിനാൻസ്), ചീഫ് പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), പ്രോജക്ട് സൂപ്രണ്ട് (ടെക്നിക്കൽ), ഡപ്യൂട്ടി പ്രോജക്ട് ഒാഫിസർ (ഐടി ആൻഡ് ഇആർപി, പ്ലാന്റ് മെയിന്റനൻസ്, സിവിൽ, ടെക്നിക്കൽ, എച്ച്ആർ/ ട്രെയിനിങ്/ അഡ്മിൻ, ലീഗൽ, ഡൽഹി ഒാഫിസ്, സബ് മറൈൻ, സേഫ്റ്റി, സെക്യൂരിറ്റി ആൻഡ് ഫയർ സർവീസസ്), മെഡിക്കൽ ഒാഫിസർ, അസിസ്റ്റന്റ് പ്രോജക്ട് ഒാഫിസർ (ഡിസൈൻ), സീനിയർ അഡ്വൈസർ (സബ്മറൈൻ പ്രോജക്ട് മാനേജ്മെന്റ്), സീനിയർ കൺസൽറ്റന്റ് (എസ്എപി/ ഇആർപി, എൻജിനീയറിങ്, വെൻഡർ ആൻഡ് ബിസിനസ് ഡവലപ്മെന്റ്, ഇൻഡിജെനൈസേഷൻ ആൻഡ് ബിസിനസ് ഡവലപ്മെന്റ്, ടെക്നിക്കൽ), കൺസൽറ്റന്റ് (ലീഗൽ). www.hslvizag.in