മിനിരത്ന കമ്പനിയായ എൻഎച്ച്പിസിയിൽ ട്രെയിനി എൻജിനീയർ, ഓഫിസർ അവസരം
Mail This Article
മിനിരത്ന കമ്പനിയായ എൻഎച്ച്‌പിസി ലിമിറ്റഡിലും സംയുക്ത സംരംഭമായ എൻഎച്ച്ഡിസി ലിമിറ്റഡിലും ട്രെയിനി എൻജിനീയർ/ട്രെയിനി ഓഫിസർ അവസരം. 280 ഒഴിവ്. മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഗേറ്റ് 2023 സ്കോർ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.
പ്രധാന ട്രേഡ്, ഒഴിവ്, യോഗ്യത ചുവടെ.
∙ ട്രെയിനി എൻജിനീയർ (സിവിൽ), 91 ഒഴിവ്: സിവിൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ ടെക്‌നോളജി/ബിഎസ്‌സി(എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
∙ ട്രെയിനി എൻജിനീയർ (ഇലക്ട്രിക്കൽ), 72: ഇലക്ട്രിക്കൽ വിഭാഗത്തിൽ ഫുൾടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
∙ ട്രെയിനി എൻജിനീയർ (മെക്കാനിക്കൽ), 74: മെക്കാനിക്കൽ വിഭാഗത്തിൽ ഫുൾ ടൈം എൻജിനീയറിങ്/ടെക്‌നോളജി/ബിഎസ്‌സി (എൻജി.) ബിരുദം അല്ലെങ്കിൽ എഎംഐഇ (60% മാർക്കോടെ).
ഗേറ്റ് സ്കോർ, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. www.nhpcindia.com