1605 അപ്രന്റിസ് അവസരവുമായി റെയിൽവേ വിളിക്കുന്നു; യോഗ്യത പത്താംക്ലാസ്സും ഐടിഐയും
Mail This Article
റെയിൽവേയിൽ ജോലി നേടാനുള്ള പരിശ്രമത്തിലാണോ? എങ്കിൽ ഈ അവസരം പാഴാക്കേണ്ട. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ ഡിവിഷൻ, വാഗൺ റിപ്പയർ ഷോപ്പ് എന്നിവിടങ്ങളിലും ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിലുമായി 1605 അപ്രന്റിസ് അവസരങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ:
റായ്പുർ ഡിവിഷൻ, വാഗൺ റിപ്പയർ ഷോപ്പ് എന്നിവിടങ്ങളിൽ ട്രേഡ് അപ്രന്റിസിന്റെ 1113 ഒഴിവ്. ഒരു വർഷ പരിശീലനം. ഒാൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം.
ഒഴിവുള്ള ട്രേഡുകൾ:
വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ടർണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഹെൽത്ത് ആൻഡ് സാനിറ്ററി ഇൻസ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, മെക്കാനിക് റെഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനർ, മെക്കാനിക് ഒാട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.
∙യോഗ്യത: 50 ശതമാനം മാർക്കോടെ പത്താംക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
∙പ്രായപരിധി: 15 വയസ്സ് തികഞ്ഞിരിക്കണം. 24 വയസ്സ് കവിയരുത്. അർഹർക്ക് ഇളവ് ലഭിക്കും.
∙തിരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. മെഡിക്കൽ പരിശോധന ഉണ്ടാകും.
ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സ്: 492 അപ്രന്റിസ്
വിവിധ ട്രേഡുകളിലായി 492 അപ്രന്റിസ് ഒഴിവ്. www.apprenticeshipindia.org എന്ന പോർട്ടിൽ ഏപ്രിൽ 18 വരെ റജിസ്റ്റർ ചെയ്യാം.
∙ ട്രേഡുകളും ഒഴിവും: ഫിറ്റർ (200), ഇലക്ട്രിഷ്യൻ (112), വെൽഡർ–ജി ആൻഡ് ഇ (88), മെഷിനിസ്റ്റ് (56), ടർണർ (20), പെയിന്റർ–ജി (12), റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക് (4).
∙ യോഗ്യത: പത്താം ക്ലാസ് ജയം/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി).
∙ പ്രായം: 15–24. അർഹർക്ക് ഇളവ്.
∙ സ്റ്റൈപ്പെൻഡ്: ചട്ടപ്രകാരം.
∙ തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി. മെഡിക്കൽ പരിശോധനയും ഉണ്ടാകും. www.clw.indianrailways.gov.in