ADVERTISEMENT

ആരോഗ്യ വകുപ്പിനു പിന്നാലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും നഴ്സുമാരുടെ പേരുമാറ്റം നടപ്പായി.

 

തസ്തികയുടെ പഴയ പേര്- പുതിയ പേര്

∙സ്റ്റാഫ് നഴ്സ് ഗ്രേഡ് 2-  നഴ്സിങ് ഒാഫിസർ

∙സ്റ്റാഫ് നഴ്സ് ഗ്രേഡ് 1 - നഴ്സിങ് ഒാഫിസർ ഗ്രേഡ്1

∙ഹെഡ് നഴ്സ്- സീനിയർ നഴ്സിങ് ഒാഫിസർ

∙നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് 2 -ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട്

∙നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് 1 -നഴ്സിങ് സൂപ്രണ്ട്

∙നഴ്സിങ് ഒാഫിസർ- ചീഫ് നഴ്സിങ് ഒാഫിസർ

 

ആരോഗ്യ വകുപ്പിലെ നഴ്സിങ് വിഭാഗം തസ്തികകളിൽ 2021 മേയ് 6ലെ ഉത്തരവുപ്രകാരം പേരുമാറ്റം നടപ്പായിരുന്നെങ്കിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നീണ്ടുപോകുകയായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ 2021 ഒാഗസ്റ്റ് 26നു നൽകിയ കത്തിന്റെയും കേരള ഗവ. നഴ്സസ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ പേരുമാറ്റം നടപ്പാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com