വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് തസ്തികയ്ക്ക് എല്ലാ ജില്ലകളിലുമായി 26,973 അപേക്ഷകർ. ഫെബ്രുവരി 1 ആയിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഏറ്റവും കൂടുതൽ അപേക്ഷ തിരുവനന്തപുരം ജില്ലയിലാണ്–5579. കുറവ് കാസർകോട് ജില്ലയിൽ–894.
2018ൽ 33,435 പേർ അപേക്ഷ നൽകിയിരുന്നു. ഇത്തവണ 6462 അപേക്ഷകൾ കുറഞ്ഞു. എന്നാൽ, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടി. ഇടുക്കിയിൽ 282, വയനാട് 89, കാസർകോട് ജില്ലയിൽ 29 എന്നിങ്ങനെയാണു വർധന.
എൽഡി ടൈപ്പിസ്റ്റ് അപേക്ഷകർ (ബ്രാക്കറ്റിൽ മുൻ അപേക്ഷകർ):
ജില്ല |
അപേക്ഷകർ |
തിരുവനന്തപുരം |
5579 (6196) |
കൊല്ലം |
1736 (2762) |
പത്തനംതിട്ട |
1247 (1463) |
ആലപ്പുഴ |
1524 (2222) |
കോട്ടയം |
1482 (2094) |
ഇടുക്കി |
1529 (1247) |
എറണാകുളം |
2817 (3204) |
തൃശൂർ |
1848 (2673) |
പാലക്കാട് |
1811 (2333) |
മലപ്പുറം |
1892 (2529) |
കോഴിക്കോട് |
2173 (2996) |
വയനാട് |
1018 (929) |
കണ്ണൂർ |
1423 (1922) |
കാസർകോട് |
894 (865) |
ആകെ |
26973 (33435) |