ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ ഫയർമാൻ ട്രെയിനി ഷോർട് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. 2022 നവംബർ 28 മുതൽ ഡിസംബർ 23 വരെ നടത്തിയ കായികക്ഷമതാപരീക്ഷ ജയിച്ച് നീന്തൽ പരീക്ഷയ്ക്ക് അർഹത നേടിയവരുടെ ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്.
മെയിൻ ലിസ്റ്റിൽ 952, സപ്ലിമെന്ററി ലിസ്റ്റിൽ 426 എന്നിങ്ങനെ 1378 പേരെ ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 411 ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.