സർവകലാശാല അസിസ്റ്റന്റ്,എസ്ഐ,ഫീൽഡ് ഓഫിസർ; പരീക്ഷയെഴുതാൻ 5.20 ലക്ഷം പേർ

HIGHLIGHTS
  • എല്ലാ തസ്തികയിലുമായി അപേക്ഷ നൽകിയിരുന്നത് 9,33,920 പേർ
exam-2
SHARE

സർവകലാശാല അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫിസർ തസ്തികകളിലെ പൊതു പ്രാഥമിക പരീക്ഷ 3 ഘട്ടമായി നടത്തും. ഏപ്രിൽ 29, മേയ് 13, 27 തീയതികളിലാണു പരീക്ഷ. 5,20,408 പേർ പരീക്ഷ എഴുതും. എല്ലാ തസ്തികയിലുമായി 9,33,920 പേരാണ് അപേക്ഷ നൽകിയിരുന്നത്. കൺഫർമേഷൻ നൽകിയത് 7,69,045 പേർ. പൊതുവായി കണക്കാക്കുമ്പോൾ 5,20,408 അപേക്ഷകരാണുളളത്.

പരീക്ഷാ തീയതി                   എഴുതുന്നവർ

ഏപ്രിൽ 29                                      1,73,475

മേയ് 13                                              1,73,470

മേയ് 27                                              1,73,463

ആകെ                                                5,20,408

1.64 ലക്ഷം അപേക്ഷ അസാധു

സർവകലാശാല അസിസ്റ്റന്റ്, എസ്ഐ, ഫീൽഡ് ഒാഫിസർ തസ്തികകളിൽ 1,64,875 അപേക്ഷകൾ അസാധുവായി. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്തതുകാരണമാണ് ഇത്രയും പേരുടെ അപേക്ഷ അസാധുവായത്. സർവകലാശാല അസിസ്റ്റന്റ് തസ്തികയിലാണ് ഏറ്റവും കൂടുതൽ അസാധു–97,024. എസ്ഐ മിനിസ്റ്റീരിയൽ വിഭാഗം (670/2022) തസ്തികയിലാണ് കുറവ് 258. എസ്ഐ (669/2022) തസ്തികയിൽ 37,366 പേരുടെയും ആംഡ് പൊലീസ് എസ്ഐ (672/2022) തസ്തികയിൽ 20,177 പേരുടെയും ഫീൽഡ് ഒാഫിസർ തസ്തികയിൽ 9083 പേരുടെയും അപേക്ഷ അസാധുവായി.

ഭിന്നശേഷി സംവരണം: കരട് തയാറായി

ഭിന്നശേഷി അവകാശ നിയമപ്രകാരം ജോലി സംവരണം ഉറപ്പാക്കാനുള്ള അടുത്ത ഘട്ട പരിശോധനകൾ സാമൂഹികനീതി വകുപ്പും നിഷും ചേർന്നു പൂർത്തിയാക്കി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA