കേരഫെഡിലെ എൽഡി ക്ലാർക്ക്/അസിസ്റ്റന്റ്, ഡ്രൈവർ/ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് തസ്തികകളിലെ നിയമനം പിഎസ്‌സി വഴിയാക്കി. പത്താം ശമ്പളപരിഷ്കരണപ്രകാരമുള്ള സ്കെയിലുകളിൽ ഉൾപ്പെടുത്തിയാണ് ഈ തസ്തികകളിലെ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചത്.
സർക്കാർ വകുപ്പുകളിലെയും പൊതുമേഖല/കമ്പനി/ബോർഡ് എന്നിവിടങ്ങളിലെയും ഡ്രൈവർ, പ്യൂൺ തസ്തികകൾ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്, ഓഫിസ് അറ്റൻഡന്റ് എന്നിങ്ങനെ മാറ്റിയിട്ടുമുണ്ട്.