ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിൽ ഇതുവരെ 43 പേർക്കു നിയമന ശുപാർശ ലഭിച്ചു. ഏപ്രിൽ 1നു നിലവിൽ വന്ന ഒരൊഴിവിലേക്കുകൂടി ശുപാർശ നടന്നതോടെയാണിത്.
ഏറ്റവും പുതിയ നിയമനനില: ഓപ്പൺ മെറിറ്റ്–30, ഈഴവ–32, എസ്‌സി–സപ്ലിമെന്ററി 3, എസ്ടി–സപ്ലിമെന്ററി 1, മുസ്‌ലിം–49, എൽസി/എഐ–36, വിശ്വകർമ–79, ധീവര–47. ഭിന്നശേഷി: എച്ച്ഐ–1, എൽഡി/സിപി–1. ഒബിസി, ഹിന്ദു നാടാർ, എസ്‌സിസിസി വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.