ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയിൽ ടൗൺ പ്ലാനിങ് ഓഫിസർ (പ്ലാനിങ്), ടൗൺ ആൻഡ് കൺട്രി പ്ലാനിങ്ങിൽ അസി.ടൗൺ പ്ലാനർ പരീക്ഷകൾ സെപ്റ്റംബറിലോ ഒക്ടോബറിലോ നടത്തിയേക്കും. ജൂലൈ 3ന് നടത്താനിരുന്ന പരീക്ഷകൾ സിലബസിലെ പരാതിയെത്തുടർന്നു മാറ്റിവച്ചിരുന്നു. ഉദ്യോഗാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിലബസ് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു സിലബസിൽ മാറ്റം വരുത്തി പ്രസിദ്ധീകരിക്കും. ഇതിനു ശേഷം പരീക്ഷാ തീയതി തീരുമാനിക്കും. ജൂലൈ വരെയുള്ള പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
HIGHLIGHTS
- ഉദ്യോഗാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിലബസ് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്