ADVERTISEMENT
ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ മൊച്ചി, ഡഫേദാർ തസ്തികകൾ നിർത്തലാക്കുന്നു. കത്തുകളിൽ സ്റ്റാംപ് പതിപ്പിക്കൽ ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കുന്ന ജീവനക്കാരുടെ ഒൗദ്യോഗിക പേരാണ് മൊച്ചി. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ ലോ ഓഫിസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാനാണ് താരതമ്യേന അപ്രസക്തമായ മൊച്ചി, ഡഫേദാർ തസ്തികകൾ നിർത്തലാക്കുന്നത്. അഡിഷനൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ലോ ഓഫിസറായി നിയമിക്കാനാണ് തീരുമാനം. സർക്കാരിനു അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് 23,700–52,600 ശമ്പള സ്െകയിലുള്ള മൊച്ചി, ഡഫേദാർ തസ്തികകൾ നിർത്തലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com