ADVERTISEMENT
എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് 9 ജില്ലയിൽ നിയമന ശുപാർശ തുടങ്ങി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഒന്നാം ഘട്ട നിയമന ശുപാർശ പൂർത്തിയായത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ നിയമന ശുപാർശ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 38 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. കൊല്ലം ജില്ലയിൽ 30, ഇടുക്കിയിൽ 32, വയനാട് ജില്ലയിൽ 12, കാസർകോട് ജില്ലയിൽ 20 എന്നിങ്ങനെയാണ് ഒഴിവുകൾ. കഴിഞ്ഞ ജൂൺ 19 മുതൽ ഓഗസ്റ്റ് 10 വരെയുള്ള വിവിധ തീയതികളിലായാണ് സിവിൽ എക്സൈസ് ഓഫിസർ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com