ഫയർ ആൻഡ് റെസ്ക്യു സർവീസിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് 16 പേർക്കു കൂടി നിയമന ശുപാർശയായി. ആദ്യ നിയമന ശുപാർശയെത്തുടർന്നുള്ള എൻജെഡി ഒഴിവിലാണ് ഇവർക്കു നിയമനം ലഭിക്കുക. ഇതോടെ ആകെ നിയമന ശുപാർശ 458 ആയി.
നിയമനനില: ഓപ്പൺ മെറിറ്റ്–424, ഈഴവ–428, എസ്‌സി–687, എസ്ടി–സപ്ലിമെന്ററി 9, മുസ്‌ലിം–458, എൽസി/എഐ–642, വിശ്വകർമ–446, ഹിന്ദു നാടാർ–549, എസ്‌സിസിസി–സപ്ലിമെന്ററി 5, ധീവര–451. ഒബിസി, എസ്ഐയുസി നാടാർ വിഭാഗങ്ങളിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.