ADVERTISEMENT

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി റിക്രൂട്മെന്റ് ബോർഡ് രൂപീകൃതമായശഷമുള്ള ആദ്യ വിജ്ഞാപനം പുറത്തിറങ്ങി. 15 പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികയിലേക്കുള്ള വിജ്ഞാപനമാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 7.

∙നിയമനം നടത്തുന്ന സ്ഥാപനങ്ങൾ: കേരള മിനറൽസ് ആൻഡ് മെറ്റൽസ്, മലബാർ സിമന്റ്സ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, മിനറൽസ് ഡവലപ്മെന്റ് കോർപറേഷൻ, ട്രാക്കോ കേബിൾ കമ്പനി, ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ, കേരള ഓട്ടമൊബീൽസ്, ടെക്സ്റ്റൈൽസ് കോർപറേഷൻ, ബാംബു കോർപറേഷൻ, കോഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ, കാഷ്യു വർക്കേഴ്സ് ഏപെക്സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി, കെൽട്രോൺ ഇലക്ട്രോ സിറാമിക്സ്, ഓട്ടോകാസ്റ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ്, ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്കോ).

ഭൂരിഭാഗം സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാനുള്ള പ്രായം 45 മുതൽ 62 വരെയാണ്. 20 വർഷത്തോളം പ്രവൃത്തിപരിചയവും വേണം. വിശദവിവരങ്ങൾക്ക്: kpesrb.kerala.gov.in

 

മറ്റു തസ്തികകളിലെ വിജ്ഞാപനവും ഉടൻ

നിയമനം പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിനു വിട്ട സ്ഥാപനങ്ങളിലെ മറ്റു തസ്തികകളിലേക്കുള്ള വിജ്ഞാപനവും ഉടൻ പ്രസിദ്ധീകരിക്കും.

വിവിധ തസ്തികകളിലെ ഒഴിവുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. ഓൺലൈൻ മുഖേനയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. ഒഴിവുകൾ ലഭിക്കുന്ന മുറയ്ക്ക് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങും.

വ്യവസായവകുപ്പിനു കീഴിലെ 20 പൊതുമേഖലാ സ്ഥാപനങ്ങളിലെ 588 തസ്തികകളിലേക്കുള്ള നിയമനങ്ങളാണു റിക്രൂട്മെന്റ് ബോർഡ് നടത്തുക. കൂടുതൽ തസ്തികകൾ മലബാർ സിമന്റ്സിലാണ്–103. കുറവ് ഹാന്റെക്സിൽ–1. പിഎസ്‌സിക്കു വിടാത്ത ഈ തസ്തികകളിലേക്കുള്ള നിയമനം ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തം നിലയിലാണു നടത്തിയിരുന്നത്.

വ്യവസായ വകുപ്പിനു കീഴിലെ നിയമനങ്ങൾ മാത്രമാണ് ഇപ്പോൾ റിക്രൂട്മെന്റ് ബോർഡിനു വിട്ടിരിക്കുന്നതെങ്കിലും മറ്റു വകുപ്പുകളിലെ നിയമനങ്ങൾക്കും ബോർഡിന് അധികാരം നൽകിയിട്ടുണ്ട്. ഈ വകുപ്പുകൾ സമ്മതമറിയിക്കുന്ന മുറയ്ക്ക് നിയമനം നടത്തേണ്ട തസ്തികകളുടെ ലിസ്റ്റ് പുതുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com