ADVERTISEMENT

ഗുരുവായൂർ ദേവസ്വം ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1 (സിവിൽ) പരീക്ഷ ഒക്ടോബർ 1നും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 (സിവിൽ) പരീക്ഷ 15നും നടക്കും.

രാവിലെ 10.30 മുതൽ 12.15 വരെ തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണു പരീക്ഷ. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–1 അപേക്ഷകർക്കു സെപ്റ്റംബർ 16 മുതലും ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–2 അപേക്ഷകർക്കു സെപ്റ്റംബർ 30 മുതലും ഹാൾ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കും www.kdrb.kerala.gov.in

സ്ക്രൈബ് അപേക്ഷ 7 ദിവസം മുൻപുവരെ

ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് (40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർ) സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷയ്ക്ക് 7 ദിവസം മുൻപ് ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ ഇ–മെയിൽ മുഖേന അപേക്ഷിക്കണം. ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവയ്ക്കൊപ്പം ബന്ധപ്പെട്ട സ്പെഷ്യൽറ്റി ഡോക്ടർ നൽകുന്ന 'എഴുതാൻ ബുദ്ധിമുട്ടുണ്ട്' എന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നൽകണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com