ADVERTISEMENT

പിഎസ്‌‌സി നിയമന ശുപാർശ ഇക്കൊല്ലവും താഴോട്ടെന്ന കണക്കുകളുമായി നിയമസഭയിലെ ചോദ്യോത്തര മറുപടി.

എച്ച്.സലാമിന്റെ ചോദ്യത്തിന് സെപ്റ്റംബർ 13നു മുഖ്യമന്ത്രി നൽകിയ മറുപടിപ്രകാരം കഴിഞ്ഞ 8 വർഷത്തിനിടെ ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത് 2016ലാണ്. 37,530 പേർക്ക് ആ വർഷം നിയമന ശുപാർശ ലഭിച്ചു. ഏറ്റവും കുറഞ്ഞ നിയമന ശുപാർശ കഴിഞ്ഞ വർഷമാണ്–22,393 മാത്രം.

കോവിഡ് വ്യാപനം നിലനിന്നിരുന്ന 2020ൽ പോലും 25,914 പേർക്ക് നിയമന ശുപാർശ നൽകിയ സ്ഥാനത്താണ് കഴിഞ്ഞ വർഷം വലിയ കുറവു സംഭവിച്ചത്. ഈ വർഷം ജൂൺ 30 വരെ 15,144 നിയമന ശുപാർശയാണു നടന്നത്. ജൂലൈ മുതലുള്ള ആറു മാസത്തിനകം 10,000 പേർക്ക് നിയമന ശുപാർശ നൽകിയെങ്കിലേ, മുൻകാലങ്ങളിൽ നടക്കാറുള്ള രീതിയിൽ ശരാശരി 25,000 പേർക്കെങ്കിലും നിയമന ശുപാർശ ലഭിക്കൂ.

 

നിയമന ശുപാർശ കുറയില്ലെന്ന് PSC

ഈ വർഷം നിയമന ശുപാർശ കുറയില്ലെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കുന്നു. 15,144 പേർക്കു നിയമന ശുപാർശ നൽകിയെന്നത് ജൂൺ 30 വരെയുള്ള കണക്കാണ്. സെപ്റ്റംബറിൽ നിയമന ശുപാർശ 20,000 കടന്നിട്ടുണ്ട്. ഡിസംബറോടെ മുപ്പതിനായിരത്തോളം പേർക്കു നിയമന ശുപാർശ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.

 

കഴിഞ്ഞ 8 വർഷത്തെ PSC നിയമന ശുപാർശ

വർഷം

നിയമന ശുപാർശ

2016

37530

2017

35911

2018

28025

2019

35422

2020

25914

2021

26724

2022

22393

2023 (ജൂൺ 30 വരെ)

15144

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com