ADVERTISEMENT

നിയമന ശുപാർശ നേരിട്ടു കൈമാറിയും ഒന്നിലധികം ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽനിന്ന് കയ്യോടെ എൻഒസി വാങ്ങിയും പ്രാഥമിക സഹകരണ സംഘം/ബാങ്കുകളിലേക്കുള്ള നിയമനം സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡ് വേഗത്തിലാക്കിത്തുടങ്ങി.

കഴിഞ്ഞ ഒക്ടോബർ 15ലെ 10/2022 വിജ്ഞാപന പ്രകാരമുള്ള ജൂനിയർ ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമന ശുപാർശയാണ് ഉദ്യോഗാർഥികൾക്കു നേരിട്ടു കൈമാറിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സഹകരണ സംഘം/ ബാങ്കുകളിലേക്കുള്ള നിയമന ശുപാർശ ഡിസംബർ 7നു തിരുവനന്തപുരത്തും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം. തൃശൂർ, പാലക്കാട് ജില്ലകളിലെ നിയമന ശുപാർശ 14 ന് എറണാകുളത്തും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നിയമന ശുപാർശ 16 ന് കോഴിക്കോട്ടുമാണു നൽകിയത്. ഒന്നിലധികം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽനിന്ന് എൻഒസി വാങ്ങി നിയമന ശുപാർശ നേരിട്ടു നൽകുന്നതിനാൽ കാലതാമസം പരമാവധി ഒഴിവാക്കാൻ കഴിയുമെന്ന് സഹകരണ സർവീസ് പരീക്ഷാ ബോർഡ് ചെയർമാൻ എസ്.യു.രാജീവ് വ്യക്തമാക്കി.

ഒരേ വിജ്ഞാപനപ്രകാരം ഒന്നിലധികം സഹകരണ സംഘം/ബാങ്കുകളിലേക്ക് മിക്കവരും അപേക്ഷ നൽകാറുണ്ട്. ഒന്നിലധികം ലിസ്റ്റുകളിൽ ഉൾപ്പെടുന്നവർ ഏതെങ്കിലും ഒരു ലിസ്റ്റിൽനിന്നു നിയമനം സ്വീകരിക്കുകയും മറ്റുള്ളവ വേണ്ടെന്നുവയ്ക്കുകയും ചെയ്യും. ഇങ്ങനെയുള്ളവരിൽനിന്ന് എൻഒസി വാങ്ങിയാണ് റാങ്ക് ലിസ്റ്റിൽ തൊട്ടുതാഴെ

യുള്ളവർക്കു നിയമനം നൽകുന്നത്. ഈ നടപടിക്രമങ്ങൾക്ക് ഏറെ കാലതാമസം നേരിടാറുണ്ട്. അതിനാലാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെയെല്ലാം നേരിട്ടു വിളിച്ചു വരുത്തി എൻഒസി വാങ്ങുകയും അർഹരായവർക്കെല്ലാം നിയമന ശുപാർശ നേരിട്ടു നൽകുകയും ചെയ്തത്.

ഈ പരിഷ്കാരം മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സഹകരണ സർവീസ് പരീക്ഷാ ബോർഡ്. 

English Summary:

Cooperative Service Exam Board Recruitment News Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com