രോഹിണി നക്ഷത്രം
Rohini

രോഹിണി നക്ഷത്രക്കാർ ജീവിതത്തിലുടനീളം ധനവാനായിരിക്കും. ഏതു കൂട്ടത്തിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും. രോഹിണി നക്ഷത്രക്കാരിൽ മിക്കവർക്കും മുഖത്തോ ശരീരത്തിന്റെ വശങ്ങളിലോ എന്തെങ്കിലും അടയാളമുണ്ടായിരിക്കും. ഈ നക്ഷത്രജാതർ സ്ഥിരചിത്തരും സൗന്ദര്യമുളളവരും ആയിരിക്കും. മുപ്പത് വയസിനും നാൽപതിനും മധ്യേയുളള കാലം പൊതുവേ ഗുണകരമായിരിക്കും. കുടുംബസുഖം, സന്താന ഗുണം, ബന്ധുഗുണം തുടങ്ങിയവ  ഇക്കാലത്തുണ്ടാവും.

 

ദേവത: ബ്രഹ്മാവ്

ഗണം: മാനുഷം

ഭൂതം: ഭൂമി

മൃഗം: നല്പാമ്പ്

പക്ഷി: പുള്ള്

വൃക്ഷം: ഞാവൽ