കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Kerala Assembly Election 2021

15ാം നിയമസഭയിലെ എംഎൽഎമാരെ തിരഞ്ഞെടുക്കുന്നതിന് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ഏപ്രിൽ 6ന്. മേയ് 2ന് വോട്ടെണ്ണൽ. ജൂൺ 1നാണ് 14ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 

2016ൽ സംഭവിച്ചത്

2016ലെ നിയസഭാ തിരഞ്ഞെടുപ്പിൽ 91 സീറ്റുകളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരം പിടിച്ചു. സിപിഎമ്മിന്റെ പിണറായി വിജയൻ മുഖ്യമന്ത്രിയായി. ഉപതിരഞ്ഞെടുപ്പുകളെ വിജയത്തോടെ നിലവിൽ എൽഡിഎഫിന് 93 സീറ്റുകൾ. കോൺഗ്രസിന്റെ രമേശ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവ്. ബിജെപിക്ക് ഒരു എംഎൽഎ– ഒ.രാജഗോപാൽ.