അയ്മനം
Aymanam

വീണ്ടും രാജ്യാന്തര അംഗീകാരം നേടി കോട്ടയം ജില്ലയിലെ അയ്മനം. ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്മനം മാതൃകാ ടൂറിസം ഗ്രാമമുണ്ട്. സഞ്ചാരികൾക്ക് ഗ്രാമീണ കാഴ്ചകൾ ആസ്വദിക്കാം. അനുഭവേദ്യ വിനോദ സഞ്ചാരമാണ് (എക്സ്പീരിയൻഷ്യൽ ടൂറിസം) അയ്മനത്തിന്റെ മാതൃക. ഗ്രാമീണ കാഴ്ചകളെ തൊട്ടറിഞ്ഞ് അനുഭവിക്കാമെന്നതാണ് അയ്മനം ടൂറിസം പാക്കേജിന്റെ പ്രത്യേകത. വഞ്ചിയാത്രയും ഗ്രാമത്തെ അടുത്തറിയാനുമുള്ള പാക്കേജാണ് അയ്മനത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ നൽകുന്നത്. കോട്ടയംചേർത്തല റോഡിൽ കവണാറ്റിൻകരയിൽനിന്നു ശിക്കാര വള്ളത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പാക്കേജ് ആരംഭിക്കുന്നത്. കവണാറ്റിൻ കരയ്ക്ക് അടുത്ത് തന്നെ ആദ്യ സ്റ്റോപ്പ്. ഇവിടെ കയറുപിരി, തെങ്ങുകയറ്റം എന്നിവ മനസ്സിലാക്കാം