കോട്ടയം ലോക്സഭാ മണ്ഡലം
Kottayam Loksabha Constituency

കോട്ടയം ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. തോമസ് ചാഴിയാടൻ (കേരളാകോൺഗ്രസ് എം) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു.