വയനാട് ലോക്സഭാ മണ്ഡലം
Wayanad Loksabha constituency

വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വയനാട് ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്നു. 2019 മുതല്‍ രാഹുൽഗാന്ധി (കോൺഗ്രസ്) ആയിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2023 മാർച്ച് 23ലെ സൂറത്ത് കോടതി വിധി രാഹുലിനെ അയോഗ്യനാക്കിയിരുന്നു. മൂന്നു ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങൾ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.