ടി സിദ്ദിഖ്
T Siddique

കൽപറ്റ എംഎൽഎ,  കെപിസിസി വർക്കിങ് പ്രസിഡന്റ്. 2016 മുതൽ 2020 വരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്ായിരുന്നു.

ജീവിതം

പന്തീരാങ്കാവ് വള്ളിക്കുന്ന് തൂവക്കോട് വീട്ടിൽ കാസിമിന്റെയും നഫിസയുടെയും മകനായി 1974 ജൂൺ ഒന്നിന് ജനനം. ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും ലോ കോളജിലും സജീവ കെഎസ്‌യു പ്രവർത്തകനായിരുന്നു.

2007 മുതൽ 2009 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറി. 2016 മുതൽ 2020 വരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ്. 2014ൽ കാസർകോട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടു.

2016ൽ കുന്നമംഗലത്തു നിന്നു നിയമസഭയിലേക്കു മത്സരിച്ചു തോറ്റു. 2019ൽ വയനാട് ലോക്സഭാ സീറ്റിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും രാഹുൽ ഗാന്ധിക്കായി പിൻമാറി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ കൽപറ്റയിൽനിന്നു വിജയിച്ചു.