ബ്ലൂടൂത്ത്
Bluetooth

ഐഎസ്എം (ISM) ബാൻഡുകളിലെ യുഎച്ച്എഫ് (UHF) റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് കുറഞ്ഞ ദൂരത്തിൽ ഫിക്സഡ്, മൊബൈൽ ഉപകരണങ്ങൾക്കിടയിൽ ഡേറ്റ കൈമാറ്റം ചെയ്യുന്നതിനും വ്യക്തിഗത ഏരിയ നെറ്റ്‌വർക്കുകൾ (പാൻ) നിർമിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു ഷോർട്ട് റേഞ്ച് വയർലെസ് സാങ്കേതികവിദ്യയാണ് ബ്ലൂടൂത്ത്. ഡേറ്റാ കേബിളുകൾക്കുള്ള വയർലെസ് ബദലായാണ് ഇത് ആദ്യം വിഭാവനം ചെയ്തത്. വയർ കണക്ഷനുകൾക്ക് പകരമായി അടുത്തുള്ള പോർട്ടബിൾ ഉപകരണങ്ങൾക്കിടയിൽ ഫയലുകൾ കൈമാറുന്നതിനും സെൽ ഫോണുകളെയും മ്യൂസിക് പ്ലെയറുകളെയും വയർലെസ് ഹെഡ്‌ഫോണുകളുമായി ബന്ധിപ്പിക്കുന്നതിനും പ്രധാനമായും ഇത് ഉപയോഗിക്കുന്നു.