ADVERTISEMENT

കൊച്ചിയിൽ നിന്നും ഡൽഹി, ഡൽഹിയിൽ നിന്നും ഒമാൻ, അവിടെ നിന്നും 6 മണിക്കൂർ വിമാനയാത്ര സ്വിറ്റ്സർലൻഡിലേക്ക് മനോഹരവും വൃത്തിയും വെടിപ്പുമുള്ള സമ്പന്നമായ സുന്ദര രാജ്യം. 10,000 അടി മുകളിലുള്ള ആൽപ്സ് പർവത നിരകളുടെ ഭാഗമായ ടിറ്റ്ലസ് മഞ്ഞുമലയിലേക്കുള്ള യാത്രയും അവിടത്തെ സ്വർഗീയ  അനുഭവങ്ങളും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. റോപ്‍വേയിലൂടെ  ഇടയ്ക്കുള്ള ഹാൾട്ടായ 7000 അടിയിൽ ചെന്ന് നിൽക്കുന്നിടത്തു നിന്നുള്ള ഹോട്ടലിൽ നിന്നായിരുന്നു ഉച്ചഭക്ഷണമെന്നത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം. 

ഇന്ത്യയിൽ ഹിമാലയ പർവതനിരകളിൽ ഇത്തരം ടൂറിസത്തിന് സാധ്യതയുണ്ട്. സ്വിറ്റ്സർലൻഡ് ഒരു സമ്പന്ന രാജ്യമായതു കൊണ്ട് അവർക്കിതൊക്കെ നിസ്സാരം. നമ്മൾ ആഡംബര വീടും വച്ച് മക്കളുടെ കല്യാണവും ആഡംബരമായി നടത്തി കടക്കാരാകുമ്പോൾ താമസിക്കാനൊരു കൊച്ചു സുന്ദര ഭവന വും ആഡംബരമില്ലാത്ത വിവാഹവും നടത്തി സുഖിച്ചു ജീവിക്കുകയാണ് അവിടുത്തുകാർ. റസ്റ്ററന്റുകളോട് ചേർന്ന് എല്ലായിടത്തും ബാറുകൾ ഉണ്ട്. 

അവിടെ കുടുംബങ്ങൾ വന്നിരുന്നു സിഗരറ്റും വലിച്ചു ഒരു കുപ്പി ബിയറുമായി മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കുന്നത് കാണാം. വാഹനങ്ങളിൽ ഒരിക്കൽപോലും ഹോൺ അടിക്കാറില്ല. കാരണം, എല്ലാവരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നു. മാത്രവുമല്ല, റോഡിലെങ്ങും കാൽനടക്കാരുമില്ല.

എല്ലാവരും വാഹനങ്ങളിലാണ് സഞ്ചാരം. കൂടാതെ മിക്കവരും വീടുകൾക്കുള്ളിലും കടകളിലുമായിരിക്കും. ആകെ ജനക്കൂട്ടമുള്ളത് സിറ്റികളിലാണ്. അതിൽ ഭൂരിഭാഗവും ടൂറിസ്റ്റുകളായിരിക്കും. ൈസക്കിൾ യാത്രികരാണ് ടൗണുകളിൽ മിക്കയിടത്തും. പാലുൽപന്നങ്ങൾ മുഖ്യ ഉൽപാദനം ആയതുകൊണ്ട് പശുക്കൾക്ക് ആവശ്യമുള്ള പുല്ലുൽപാദനം അവരുടെ മുഖ്യ കൃഷിയാണോ എന്നു തോന്നിപ്പോകും. കാരണം ബസിലൂടെ യാത്ര ചെയ്യുമ്പോൾ റോഡുകളുടെ ഇരുവശത്തും മനോഹരമായ പുൽകൃഷിയും ഫാമുകളുമാണ്. ഗോതമ്പും ബാർലിയും കിഴങ്ങുവർഗങ്ങളും ആപ്പിളും മുന്തിരിയും അവിടത്തെ മുഖ്യ കാർഷികോല്‍പന്നങ്ങളാണ്. ബാങ്കിംഗ് തന്നെയാണ് അവിടുത്തെ മുഖ്യ വ്യവസായം. അച്ചടക്കം അവരുടെ മുഖമുദ്രയാണ്. സ്വതവേ ശാന്തശീലരാണ് സ്വിസ്സു കാർ.

ലൂസേണ്‍ സിറ്റി, ലയൺ സ്മാരകം ഇവയിലൂടെ ആദ്യദിവസം ഞങ്ങൾ കടന്നു പോയി. രണ്ടാം ദിനം Rhyfall വെള്ളച്ചാട്ടം. അതിനോടു ചേർന്നുള്ള നമ്മുടെ പുനലൂരിലെ 13 കണ്ണറ പോലെയുള്ള റയിൽ പാലവും മനസ്സിൽ നിൽക്കുന്നു. യൂറോപ്പിൽ പലയിടത്തും അത്തരം റയിൽ പാലങ്ങൾ ഉണ്ട്.

1333 ൽ നിർമിച്ച Rues നദിയുടെ തീരത്തെ ചാപ്പൽ ബ്രിഡ്ജ് ഒരു അദ്ഭുതം തന്നെയാണ്. സൂറിച്ചും ജനീവയും ലോകത്തെ മികച്ച നഗരങ്ങളാണ്. സൂര്യാസ്തമനം രാത്രി 9 ന് ഉദയം രാവിലെ 6 ന്.....

ഒരു പുതിയ സംസ്കാരം ജീവിതരീതികൾ... അങ്ങനെ സ്വിറ്റ്സർലൻഡ് ശാന്തസുന്ദരമായ ഒരു യാത്രാനുഭവമാണ് നൽകിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com