ADVERTISEMENT

കടുവയും കരടിയുമുള്ള കാടു കടന്നു കൊടുമുടി കീഴടക്കിയവർ സിനിമകളിലെ സൂപ്പർ ഹീറോകളാണ്. ആമസോൺ വനത്തിനുള്ളിൽ അനാകോണ്ട പാമ്പുകളുമായി മൽപിടിത്തം നടത്തുന്ന നായകന്മാർ ഹോളിവുഡ് സിനിമകളിലുണ്ട്. അതുപോലെ മരണം മുന്നിൽ കണ്ടു സാഹസയാത്ര നടത്തിയ ‘റിയൽ ഹീറോ’കൾ സിനിമയ്ക്കു പുറത്തുമുണ്ട്. 

ആദ്യം ചന്ദ്രനിലെത്തിയ നീൽ ആം സ്ട്രോങ് മുതൽ എവറസ്റ്റിന്റെ നെറുകയിൽ ആദ്യം കാലുകുത്തിയ ഹിലാരിയും ടെൻസിങ്ങും വരെ. സാഹസയാത്രയുടെ തയാറെടുപ്പിനെ കുറിച്ച് പിൽക്കാലത്ത് അഭിമുഖങ്ങളിലൂടെ അവർ വിവരിച്ചിരുന്നു. മലയും കാടും കാണാൻ ആഗ്രഹിക്കുന്നവർ പൂർവ സഞ്ചാരികളുടെ അനുഭവങ്ങൾ പാഠമാക്കണമെന്നു ചൂണ്ടിക്കാട്ടുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. എവറസ്റ്റിനു മുകളിലെത്താൻ കഴിയാതെ സാഹസത്തിനിടെ ജീവൻ നഷ്ടപ്പെട്ട മുന്നൂറിലേറെ മനുഷ്യരെ കുറിച്ച് ഏറെ കഥകളുണ്ടായിട്ടില്ല.

കാടിനുള്ളിൽ അപകടത്തിൽ മരിക്കുന്നവരുടെ അനുഭവങ്ങളും ചെറുവർത്തമാനങ്ങളിൽ ഒതുങ്ങി. സുരക്ഷിതമല്ലാത്ത യാത്രയ്ക്കിടെ കേരളത്തിലെ വനങ്ങളിലും നിരവധി അപകടങ്ങൾ സംഭവിച്ചു. ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കാട്ടിൽ കയറുന്നതിനും ട്രെക്കിങ്ങിനും കേരള വനംവകുപ്പ് മാർഗനിർദേങ്ങൾ തയാറാക്കിയിട്ടുണ്ട്. അനധികൃതമായി കാട്ടിൽ കയറുന്നതു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

കാട് നമ്മുടേതാണ്, കാവലിനാളുണ്ട്

വനം കാണാൻ ആഗ്രഹമുള്ളവർക്ക് വന്യജീവി സങ്കേതങ്ങളിൽ നടത്തുന്ന കണക്കെടുപ്പിൽ (സ്പീഷീസ് സർവേ) പങ്കെടുക്കാം. സർവേയിൽ പങ്കെടുക്കുന്നവർക്ക് കാടിന്റെ എല്ലാ മേഖലയിലും യാത്ര ചെയ്യാൻ അവസരം ലഭിക്കും. വനംവകുപ്പ് ജീവനക്കാരുടേയും ഗൈഡിന്റെയും നേതൃത്വത്തിലാണു സർവേ നടത്താറുള്ളത്.

wild-trip

വനംവകുപ്പ് ജീവനക്കാരും വാച്ചർമാരും കാട്ടിലെ യാത്രയ്ക്കു പരിശീലനം ലഭിച്ചവരാണ്. മരങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, പാമ്പുകൾ, ആനത്താര, അരുവി, നദി, കാട്ടുപാത എന്നിവയെ കുറിച്ച് വ്യക്തമായി അറിയാവുന്നവരെയാണ് ഇത്തരം ജോലികൾ ഏൽപ്പിക്കാറുള്ളത്. കാട്ടിൽ പ്രവേശിക്കുന്നവർ ഗൈഡുമാർ നൽകുന്ന നിർദേശങ്ങൾ എതിർപ്പില്ലാതെ അനുസരിക്കണം.

കാടിനുള്ളിൽ പ്രവേശിക്കുമ്പോൾ കാടിന്റെ ഭാഗമായി പെരുമാറണം. തിളക്കമുള്ള വസ്ത്രങ്ങൾ കാടിനു യോജിച്ചതല്ല. പെർഫ്യൂം, സോപ്പ്, എണ്ണ എന്നിവ കാട്ടിൽ ഉപയോഗിക്കരുത്. ഗന്ധവും നിറങ്ങളും മൃഗങ്ങളെ ആകർഷിക്കും. ട്രെക്കിങ്ങിന് പോകുന്നവർ ‘ട്രെക്കിങ് ഷൂസ്’ ധരിക്കണം. കാൽവഴുതിയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com